കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡല്‍ വഫയുടെ കാറിന് സ്ഥിരം അമിത വേഗം? മൂന്ന് തവണ കേസില്‍ പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിന് വഴിവച്ച കാറിന്റെ മടമ പ്രവാസിയും മോഡലും ആയ വഫ ഫിറോസ് ആണ്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎസിന്റെ സുഹൃത്താണ് വഫ. കാര്‍ അപകടത്തില്‍ പെടുമ്പോള്‍ വഫ ആയിരുന്നു ശ്രീറാമിനൊപ്പം ഉണ്ടായിരുന്നത്.

ശ്രീറാമിനെതിരെ സഹയാത്രികയായ യുവതിയുടെ മൊഴി .... വഫയ്ക്കും ശ്രീറാമിനും എതിരെ നരഹത്യയ്ക്ക് കേസ്ശ്രീറാമിനെതിരെ സഹയാത്രികയായ യുവതിയുടെ മൊഴി .... വഫയ്ക്കും ശ്രീറാമിനും എതിരെ നരഹത്യയ്ക്ക് കേസ്

വഫയുടെ പേരില്‍ തന്നെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍. ഈ കാര്‍ മൂന്ന് തവ അമിത വേഗത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് തവണയും മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ ആണ് കാര്‍ കുടുങ്ങിയിട്ടുള്ളത്.

Car Accident

ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ പന്ത്രണ്ടേ മുക്കാലോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷനില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലായിരുന്ന കാര്‍ മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് 100 മീറ്ററോളം മുന്നോട്ട് തെറിച്ചു. അപകടത്തില്‍ കെഎം ബഷീര്‍ മരിക്കുകയും ചെയ്തു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു കെഎം ബഷീര്‍.

വാഹനം ഓടിച്ചിരുന്നത് സഹയാത്രികയായിരുന്ന വഫ ആണെന്നായിരുന്നു ശ്രീറാം ആദ്യം പറഞ്ഞത്. വഫയും ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ ശ്രീറാം തന്നെ ആണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാക്കി. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്നും വെളിപ്പെടുത്തി.

ഒടുവില്‍ വഫ ഫിറോസ് തന്നെ സത്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ശ്രീറാമും ഇക്കാര്യം തുറന്നുസമ്മതിച്ചതായിട്ടാണ് വിവരം.

English summary
Journalist Killed in Accident: Three cases against Wafa Firos' car for over speeding earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X