ശ്രീറാമിനെതിരെ സഹയാത്രികയായ യുവതിയുടെ മൊഴി .... വഫയ്ക്കും ശ്രീറാമിനും എതിരെ നരഹത്യയ്ക്ക് കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവര്ത്തകന് കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് തെളിച്ചമില്ലെന്ന് ആക്ഷേപമുണ്ട്. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി ആരാണ് വാഹനം ഓടിച്ചത് എന്ന് കണ്ടെത്താന്‍ ആവില്ലെന്നാണ് ആക്ഷേപം.
സിസിടിവി ദൃശ്യങ്ങള്‍ എന്തായാലും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് തന്നെ ആണെന്ന് പോലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ശ്രീറാമിനൊപ്പം കാറില്‍ ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് തന്നെ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിക്കഴിഞ്ഞു.
പ്രവാസിയായ വഫയുടെ കുടുംബം അബുദാബിയില്‍ ആണ്. ഇവര്‍ മോഡല്‍ കൂടിയാണ്. എന്തായാലും വഫയുടെ മൊഴിയാണ് ശ്രീറാമിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകം ആയിരിക്കുന്നത്.

ആദ്യം പറഞ്ഞത്
വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്നായിരുന്നു വഫ ഫിറോസ് ആദ്യം പറഞ്ഞിരുന്നത്. ശ്രീറാമും അങ്ങനെ തന്നെ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ദൃക്സാക്ഷി മൊഴികള്‍ പുറത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

ഒടുവില്‍ സമ്മതിച്ചു
അപകടം നടന്ന ഉടനെ പോലീസ് ചെയ്തത് വഫയെ ടാക്സിയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. ഇത് വിവാദമായതോടെ ആണ് വീണ്ടും വിളിപ്പിച്ച് മൊഴി എടുത്തത്. അപ്പോഴാണ് വഫ ആദ്യം പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചത്.

ശ്രീറാമിനെതിരെ മൊഴി
ശ്രീറാം തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ വഫ ഫിറോസ് മൊഴി നല്‍കിയിട്ടുള്ളത്. ശ്രീറാം എതിര്‍ക്കാത്ത പക്ഷം, ഈ വിഷയത്തില്‍ ഇനി മറ്റ് തെളിവുകള്‍ ഒന്നും തന്നെ ആവശ്യം വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീറാമും ഒടുവില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിസിടിവി ദൃശ്യം
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് തീരെ തെളിച്ചമില്ല. ആരാണ് വാഹനം ഓടിച്ചിരുന്നത് എന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് ആക്ഷേപം. എന്തായാലും ഫോറന്‍സിക് പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

നരഹത്യയ്ക്ക് കേസ്
മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അപകടത്തിന് ശേഷം രക്തപരിശോധനയ്ക്ക് ശ്രീറാം വിസമ്മതിച്ചെങ്കിലും പിന്നീട് പോലീസ് എത്തി രക്തസാംപിള്‍ ശേഖരിച്ചു.
Recommended Video

ഇനി ഒന്നും നടക്കില്ല
അപകടത്തിന് ശേഷം പോലീസ് നടത്തിയ നീക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. വഫ ഫിറോസിനെ ടാക്സി വിളിച്ച് വീട്ടിലെത്തിച്ചതും ശ്രീറാമിന്റെ രക്ത സാംപിള്‍ പരിശോധിക്കാതിരുന്നതും പോലീസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications