കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം, വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസം മൂന്നിന് അര്‍ദ്ധരാത്രി സുഹൃത്തായ വഫ ഫിറോസിനൊപ്പം ശ്രീറാം ഓടിച്ച കാറാണ് കെഎം ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോഴും കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമായില്ല. കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാമും വഫ ഫിറോസും സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കെഎം ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തത് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

km basheer

ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്

അതേസമയം, കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടുണ്ട്. ഇതിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന അടക്കമുള്ളവര്‍ വലിയ രൂതിയില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കൊവിഡ് സേവനങ്ങള്‍ക്ക് വേണ്ടിയാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനിടെ, പൊലീസിന്റെ അട്ടിമറി ശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. മനപ്പൂര്‍വമല്ലാത്ത നരഹത്യും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവും നശിപ്പിക്കലും ചുമത്തിയിട്ടുണ്ട്. എന്നാല്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിനായി വഫ ഫിറോസിനെയും ശ്രീറാം വെങ്കിട്ടരാമനോടും കോടതിയില്‍ ഹാജരാകാന്‍ വിളിച്ചിട്ട് രണ്ട് തവണയും ഹാജരായില്ല.

മദ്യപിച്ച് അമിത വേഗതയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് വഫ ഫിറോസിന് പിഴ ചുമത്തിയിരുന്നു. ഇക്കാര്യം കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. അമിതവേഗതയില്‍ വാഹനം ഓടിക്കാന്‍ വഫ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇത് കുടുംബത്തിന് വലിയ ആശ്വാസമാണ്.

യെദ്യൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ്; ഇരുവരും ആശുപത്രിയില്‍, മകന്റെ പരിശോധനഫലം നെഗറ്റീവ്യെദ്യൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ്; ഇരുവരും ആശുപത്രിയില്‍, മകന്റെ പരിശോധനഫലം നെഗറ്റീവ്

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിജാഗ്രത ഓഗസ്റ്റ് 20 വരെ!!കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിജാഗ്രത ഓഗസ്റ്റ് 20 വരെ!!

കൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനംകൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനം

English summary
Journalist KM Basheer First Death Anniversary Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X