കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്; ശ്രീ റാം വെങ്കട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമന് കോടതി ജാമ്യം അനുവദിച്ചു. രണ്ട് തവണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടും ശ്രീറാമിന് കഴിഞ്ഞ ദിവസം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ശ്രീം റാം ഹാജരായത്. ഈ മാസം 27 ന് കേസ് വീണ്ടും പരിഗണിക്കും.

കേസിലെ രണ്ടാം പ്രതിയും ശ്രീറാമിന്‍റെ സുഹൃത്തുമായ ഫവ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഫവയുടെ പേരിലുള്ള വാഹനമായിരുന്നു അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്നത്. വിചാരണക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് വേണ്ടിയായിരുന്നു ക്രിമിനല്‍ നടപടിക്രമത്തിലെ 209-ാം വകുപ്പ് പ്രകാരം പ്രതികളോട് നേരിട്ട ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

 sri

നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304(2) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്നു കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയ്ക്ക് ശേഷമായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. 2020 ഫെബ്രുവരി 3 നായിരുന്നു പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചത്.

ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബുദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബു

Recommended Video

cmsvideo
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തു കളിച്ചോ

English summary
Journalist KM Basheer murder case; The court granted bail to Shri Ram Venkataraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X