വിഎസിനോട് വിയോജിപ്പുണ്ടാകാം; പക്ഷേ, മുസ്ലിം വിരുദ്ധനാക്കുന്നത് നീതിയല്ല- എംസിഎ നാസര്‍
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് നല്കിയ തീരാ വേദനയ്ക്കിടെ അദ്ദേഹത്തെ കുറിച്ച് മാധ്യമപ്രവര്ത്തകന് എംസിഎ നാസര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഡല്‍ഹിയില്‍ വച്ച് വിഎസ് അച്യുതാനന്ദന് 2010ല്‍ നടത്തിയ പ്രസ്താവന വലിയ തോതില്‍ വിവാദമായിരുന്നു. അദ്ദേഹത്തെ മുസ്ലിം വിരുദ്ധനായി മുദ്ര കുത്തുന്നതിനും അത് കാരണമായി. എന്താണ് ആ ദിവസം നടന്നത് എന്ന് വിശദീകരിച്ചിരിക്കുകയാണ് നാസര്‍.
ഡല്‍ഹിയില്‍ മാധ്യമം ദിനപത്രത്തിന്റെ ലേഖകനായിരുന്നു നാസര്‍. നിലവില്‍ അദ്ദേഹം മീഡിയവണ്‍ യുഎഇ റിപ്പോര്‍ട്ടറാണ്. ആഗസ്റ്റ് 15ന് എന്‍ഡിഎഫ് നടത്തുന്ന ഫ്രീഡം പരേഡ് സംബന്ധിച്ചായിരുന്നു നാസറിന്റെ അന്നത്തെ ചോദ്യം. വിഎസ് വിശദീകരിച്ച് മറുപടിയും നല്കി. ആഭ്യന്തര വകുപ്പില്‍ സംഘപരിവാര്‍ താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥന് കൈമാറിയ വിവരങ്ങള്‍ ചേര്‍ത്തായിരിക്കണം വിഎസ് അന്ന് മറുപടി നല്‍കിയത് എന്ന് നാസര്‍ സംശയിക്കുന്നു.

എന്നാല്‍ വിഎസ് പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമെടുത്ത് തീവ്ര വലതുപക്ഷം പ്രചരിപ്പിച്ചു. വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ ഇപ്പുറത്തുള്ളവരും പ്രസ്താവന ആയുധമാക്കി. വിഎസിനോട് വിയോജിപ്പുണ്ടാകാം, എന്നാല്‍ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹത്തെ തികഞ്ഞ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് നീതീകരിക്കാനാകില്ലെന്നും നാസര്‍ പറയുന്നു.
എംസിഎ നാസര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച അനുഭവത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
2010, July 24.
ആ ദിവസം മറക്കില്ല.
ഡല്‍ഹിയില്‍ ''മാധ്യമ'' ത്തിന്റെ റിപ്പോര്‍ട്ടറാണ് ഞാന്‍.
വൈകീട്ട് ദല്‍ഹി കേരള ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാര്‍ഗിലെ ഐ എന്‍ എസ് ബില്‍ഡിങ്ങില്‍ നിന്ന് നേരത്തെ തന്നെ അവിടെയെത്തി.
വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്.
ദല്‍ഹിയില്‍ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു.
തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള സമയം.
ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യദിനത്തിന് കേരളത്തില്‍ എന്‍. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാര്‍ത്തയായിരുന്നു.
അത് മുന്‍നിര്‍ത്തിയാണ് വി എസിനോട് ഞാന്‍ ചോദ്യം ചോദിച്ചത്.
എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പരാമര്‍ശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നല്കിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്. ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാര്‍ മറ്റു വിധത്തില്‍ ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു.
വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി എസിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും
നീതീകരിക്കാനാകില്ല.
എം സി എ നാസര്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications