മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു
തിരുവനന്തപുരം: കലാകൗമുദി ചീഫ്എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ എം എസ് മണി അന്തരിച്ചു. തിരുവനന്തപുരം കുമരപുരത്തെ വസതിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം. കലാകൗമുദി സ്ഥാപക പത്രാധിപരില്‍ ഒരാളിയിരുന്നു.

1961 ല്‍ കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് കടന്ന് വന്നത്. തുടര്‍ന്ന് പാര്‍ലമെന്‍റ് ലേഖകനായി ദില്ലിയില്‍ എത്തി.പിന്നീട് കലാകൗമുദി ദിനപത്രം മുംബൈയില്‍ നിന്നും ആരംഭിച്ചു.
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ രംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്












Click it and Unblock the Notifications