കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവർക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണങ്ങൾ അഴുച്ചുവിട്ട സംഭവങ്ങൾ നിരവധിയാണ്. വ്യക്തിപരമായും അല്ലാതെയുമെല്ലാം എതിർ ചേരിയിൽ നിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്കെതിരെ അസഭ്യം പറയുന്നതാണ് ഈ വെട്ടികിളി കൂട്ടങ്ങളുടെ സ്ഥിരം ശൈലി. ഇപ്പോഴിതാ സംഘപരിവാർ മാതൃകയിൽ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിടുകയാണ് സംസ്ഥാനത്തെ സിപിഎം അനുകൂലികൾ.

ഏഷ്യാനെറ്റിലേയും മനോരമ ന്യൂസിലേയും മാധ്യമ പ്രവർത്തകർക്കെതിരെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവർത്തകർ ഉയർത്തുന്നത്.

 വ്യക്തിപരമായ അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപം

മനോര ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനെതിരേയും ഏഷ്യാനെറ്റിലെ കെ ജി കമലേഷിനെതിരേയും അശ്ലീല പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരുവരേയും വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലാണ് പ്രചരണം കൊഴുക്കുന്നത്. അതേസമയം സൈബർ ബുള്ളിയിങ്ങിനെതിരെ മാധ്യമപ്രവർത്തകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

 അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്

അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്

മാധ്യമവിമർശനം എന്നാൽ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ല. ചോദ്യങ്ങളിലും, അവതരണത്തിലും വിമർശനമാകാം, വ്യക്തികളെ വൃത്തികേടുകളും തെറിയും വിളിച്ചുപറഞ്ഞ് അവഹേളിക്കുന്നത് അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്, നിന്ദ്യമാണ്.അന്യന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്നത് ഇങ്ങനെയല്ല, എന്നായിരുന്നു ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ കുറിച്ചത്.

 സൈബർ ബുള്ളിയിങ്

സൈബർ ബുള്ളിയിങ്

അന്യന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്നത് ഇങ്ങനെയല്ലമാധ്യമപ്രവർത്തകരെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള സൈബർ ആക്രമണങ്ങൾക്ക് നേരെ നടപടി ഉണ്ടാവണം. വ്യക്തിപരമായി അധിക്ഷേപിച്ചും, സംഘടിതമായി സൈബർ ബുള്ളിയിങ് നടത്തിയും ആളുകളെ മര്യാദക്കാരാക്കാൻ നടക്കുന്ന ക്രിമിനലുകൾ രാഷ്ട്രീയഭേദമന്യേ സർവ്വവ്യാപികളാണെന്നാണ് ഇതിലൂടെ വീണ്ടും വീണ്ടും തെളിയുന്നതെന്നായിരുന്നു മാധ്യമപ്രവർത്തക അനില ബാലകൃഷ്ണന്റെ പ്രതികരണം.

 'കേസ് കൊടുക്കണം എന്നാണ്

'കേസ് കൊടുക്കണം എന്നാണ്

അതേസമയം സൈബർ ആക്രമണങ്ങളിൽ നിഷയുടെ പ്രതികരണം ഇങ്ങനെ- ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട FB പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു...പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..'കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം....
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല....
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും.

Recommended Video

cmsvideo
mammootty praises rescue workers in karipur and pettimudi | Oneindia Malayalam
 പേപ്പർ വേസ്റ്റാക്കണോ

പേപ്പർ വേസ്റ്റാക്കണോ

ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത.ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്....വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എൻ്റെ ചിന്ത....പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം..

 സിപിഎം സൈബർ ടീം

സിപിഎം സൈബർ ടീം

ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡൻ്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..

 എന്ത് പറയാനാണ്

എന്ത് പറയാനാണ്

അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എൻ്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്.

 എന്റെ കരുത്ത്

എന്റെ കരുത്ത്

പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്....ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു.മനോരമ എന്ന വടവൃക്ഷത്തിൻ്റെ തണലിലാണ് എന്നതാണ് എൻ്റെ ഏറ്റവും വലിയ കരുത്ത് ..15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്...ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്.

 സർക്കാരിന്റെ പിആർ ജോലിയല്ല ചെയ്യുന്നത്

സർക്കാരിന്റെ പിആർ ജോലിയല്ല ചെയ്യുന്നത്

ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും...അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും....തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിൻ്റെ PR ജോലിയല്ല ചെയ്യുന്നത്.....PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല....മാധ്യമപ്രവർത്തനം സ്തുതിപാടലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം....

English summary
Journalist Nisha Purushothaman slams Cyber bullying against her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X