ജെ പി എല്ലിന് ആവേശമായി ജയസൂര്യ
തിരുവനന്തപുരം: ജേര്‍ണലിസ്റ്റുകളുടെ ക്രിക്കറ്റ് പ്രീമിയല്‍ ലീഗിന് നിറം പകരാനായി മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയും. ജയസൂര്യ എത്തുന്ന സന്തോഷത്തിനിടയിലും സെമിഫൈനലില്‍ എറണാകുളത്തിനോട് തോറ്റ ആതിഥേയര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നായിരുന്നു വിരമിച്ച ഇന്ത്യന്‍ താരത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞത്. സച്ചിനൊപ്പം പ്രഥമ ഐ പ് എല്ലില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലായിരുന്നു ജയസൂര്യ. സച്ചിന്‍ വിരമിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമാണെന്നും ജയസൂര്യ പറഞ്ഞു.
നടിയും ജെ പി എല്ലിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ശ്വേത മേനോനടക്കമുള്ള പ്രമുഖര്‍ കലാശക്കളിക്ക് ആരവമുയര്‍ത്തി ഗ്യാലറിയിലുണ്ടാകും. എസ് ബി ടിയാണ് പ്രഥമ ജെ പി എല്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍.

ശശി തരൂര്‍ ഷോട്ട്
ജെ പി എല്‍ ക്രിക്കറ്റില്‍ എം പി ശശി തരൂരിന്റെ വക ഒരു ഷോട്ട്

ബൗളിംഗും വഴങ്ങും
ജെ പി എല്ലില്‍ പന്തെറിയുന്ന ശശി തരൂര്‍

അരക്കൈ നോക്കാമല്ലേ
ജെ പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനെത്തിയ പി സി വിഷ്ണുനാഥ് എം എല്‍ എ

ഇടംകൈ സിംഗ്
ഇടംകൈയ്യന്‍ ബാറ്റിംഗിലൂടെ കാണികളുടെ ഹരമായ പോലീസ് മേധാവി ഋഷിരാജ് സിംഗ്

കിംഗാണ് സിംഗ്
ഇടംകൈ മീഡിയം പേസും ഈ സിംഗിന് നന്നായി വഴങ്ങും

അടിച്ചുപറത്തിയാലോ
ഫ്രണ്ട് ഫൂട്ടില്‍ ഋഷിരാജ് സിംഗിന്റെ ഒരു ഷോട്ട്

ജെ പി എല്‍ ജെ പി എല്‍
മാധ്യമപ്രവര്‍ത്തകരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ജെ പി എല്ലിനെത്തിയ ടീമുകള്‍












Click it and Unblock the Notifications