• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ സഹിൻ ആന്റണിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Google Oneindia Malayalam News

കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 24 ന്യൂസിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയെ ആണ് മോന്‍സണ്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. മോന്‍സണ് എതിരെ പരാതി നല്‍കിയവര്‍ നല്‍കിയ മൊഴിയില്‍ സഹിന്‍ ആന്റണിയുമായുളള ബന്ധത്തെ കുറിച്ച് വ്യക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി.

'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ'ആര്യൻ ഖാൻ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ ഒരേ തൂവൽപക്ഷികൾ', വൈറലായി നടന്റെ വാക്കുകൾ

24 ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ ആണ് സഹിന്‍ ആന്റണി. മോന്‍സണ്‍ മാവുങ്കലുമൊത്തുളള സഹിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചില ഉന്നതരെ മോന്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് സഹിന്‍ ആന്റണി ആണെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. മോന്‍സണ്‍ വിവാദവുമായി ബന്ധപ്പെട്ട് സഹിന്‍ ആന്റണിയെ കഴിഞ്ഞ ദിവസമാണ് 24 ന്യൂസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമല ചെമ്പോല വിവാദം കത്തിയതോടെയാണ് സഹിന്‍ ആന്റണിക്ക് എതിരായ നടപടി. ശബരിമലയിലെ യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടുളള വിവാദങ്ങള്‍ക്കിടെ ശബരിമല ഈഴവര്‍ക്കും മലയരയര്‍ക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പറയുന്ന ചെമ്പോലയെ അടിസ്ഥാനമാക്കി സഹിന്‍ ആന്റണി വാര്‍ത്ത നല്‍കിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ഈ ചെമ്പോല വ്യാജമാണെന് പിന്നീട് തെളിഞ്ഞു ശബരിമല ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

cmsvideo
    Actress Lakshmi Priya against Monson Mavunkal

    മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഈ മാസം 20 വരെയാണ് എറണാകുളം സിജെഎം കോടതി മോന്‍സണെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മോന്‍സണിന് എതിരെ അഞ്ച് കേസുകള്‍ ആണ് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്. വ്യാജ പുരാവസ്തുക്കള്‍ കാട്ടി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തു എന്നതാണ് മോന്‍സണ് എതിരെയുളള പ്രധാന കേസ്. ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് ഒന്നരക്കോടി തട്ടിയതും ശില്‍പി സന്തോഷിനെ 70 ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചതും സംസ്‌കാര ടിവിയുടെ ചെയര്‍മാന്‍ ചമഞ്ഞ് കോടികള്‍ തട്ടിപ്പ് നടത്തി എന്നതുമാണ് മറ്റ് കേസുകള്‍. ഇത് കൂടാതെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ മോന്‍സണ്‍ നടത്തിയ ഇടപാടുകളെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

    English summary
    Journalist Sahin Antony questioned by Crime Branch in Monson Mavunkal Case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X