കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്‍ കേസില്‍ ഞെട്ടുന്ന കാര്യങ്ങള്‍ കണ്ടെത്തിയെന്ന് യുപി; ഭാര്യയെ കക്ഷി ചേര്‍ക്കും

Google Oneindia Malayalam News

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് യുപി സര്‍ക്കാരിന്റെ ബോധിപ്പിക്കല്‍. അതേസമയം, എഫ്‌ഐആറിലെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് യൂണിയന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

S

ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത് യൂണിയനാണ്. മൂന്നാമതൊരു കക്ഷിക്ക് ഇങ്ങനെ ഫയല്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയും വിശദീകരണം ആരാഞ്ഞു. തുടര്‍ന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യയെയും മകളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ യൂണിയന്‍ അനുമതി തേടി. സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

സിദ്ദിഖ് കാപ്പന്റെ കേസും റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ കേസും തമ്മില്‍ താരതമ്യം ചെയ്ത് കപില്‍ സിബല്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. കീഴ്‌ക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഇത്. അവകാശ ലംഘനങ്ങള്‍ ഈ കേസില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് കീഴ്‌ക്കോടതിയെ സമീപിക്കുന്നില്ല. കീഴ്‌ക്കോടതിയില്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കവെയാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഓരോ കേസിനും അതിന്റേതായ പ്രത്യേകതയുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും. യുപി സര്‍ക്കാര്‍ ആ വേളയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. യുപി പോലീസ് പിടികൂടിയ ശേഷം സിദ്ദിഖ് കാപ്പന് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് യൂണിയന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് യുപി പോലീസ് മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലേക്ക് പോയതായിരുന്നു കാപ്പന്‍. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാപ്പനും സംഘവും എത്തിയത് യുപി പോലീസ് അവകാശപ്പെടുന്നു.

Recommended Video

cmsvideo
International press institute criticize Narendra Modi | Oneindia Malayalam

English summary
Journalist Siddiq Kappan case: Supreme Court Allowed to join wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X