മാതാവ് മരണക്കിടക്കയില്‍; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഇനിയും ലിസ്റ്റ് ചെയ്തില്ല
ദില്ലി: യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യേപേക്ഷ സുപ്രീം കോടതി ഇനിയും ലിസ്റ്റ് ചെയ്തില്ല. മതാവ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തന യൂണിയന് ആയിരുന്നു സിദ്ദിഖ് കാപ്പന് വേണ്ടി 2021 ജനുവരി 29 ന് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
സിദ്ദിഖ് കാപ്പന്റെ മാതാവ് മരണക്കിടക്കയില്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരെ വീഡിയോകോളില്‍ ബന്ധപ്പെടാന്‍ കോടതി അനുമതി നല്‍കിയതിന് തൊട്ടടുത്ത ദിവസം ആയിരുന്നു കെയുഡബ്ല്യുജെയുടെ ഹര്‍ജി. എന്നാല്‍ അബോധാവസ്ഥയിലായിരുന്നു മാതാവിനെ വീഡിയോ കോളില്‍ കണ്ടുസംസാരിക്കാന്‍ കാപ്പന് സാധിച്ചിരുന്നില്ല.

ഹര്‍ജി എത്രയും പെട്ടെന്ന് ലിസ്റ്റ് ചെയ്യിക്കാനുള്ള ഇടപെടലുകളാണ് കെയുഡബ്ല്യുജെ നടത്തുന്നത്. ഇക്കാര്യം കെയുഡബ്ല്യുജെ അഭിഭാഷകന് വില്‍സ് മാത്യു വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 4 ന് ഹര്‍ജി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
ഹഥ്റാസ് സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും 2020 ഒക്ടോബറില്‍ ആണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അഴിമുഖത്തിന് വേണ്ടി സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പന് എത്തിയത് എന്നാണ് വിശദീകരണം. എന്നാല്‍ കാപ്പനെ അറസ്റ്റ് ചെയ്ത മഥുര പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല.
123 ദിനങ്ങളാണ് സിദ്ദിഖ് കാപ്പന് പോലീസ് കസ്റ്റഡിയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. 90 വയസ്സ് പിന്നിട്ട മാതാവിനെ അവസാനമായി ഒന്ന് കാണാനുള്ള അവസരം സിദ്ദിഖ് കാപ്പന് ലഭിക്കുമോ എന്ന ആശങ്ക മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉന്നയിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications