കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല... മുഖ്യമന്ത്രിയോട് സിദ്ദിഖ് കാപ്പന്റെ ഭാര്യ... വിമര്‍ശിച്ച് സുധാകരനും

Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനോട് ശക്തമായ വാക് ശരങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന. ഉത്തര്‍ പ്രദേശില്‍ തീവണ്ടി യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടു. ഇതിന് കമന്റായിട്ടാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. കന്യാസ്ത്രീകളുടെ വിഷയത്തില്‍ താങ്കള്‍ ചെയ്തത് നല്ല കാര്യമാണ് എന്ന് പറഞ്ഞ റൈഹാന, യുപി ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ താങ്കള്‍ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നും ചോദിച്ചു.

p

'' ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ റൈഹാന സിദ്ദിഖ്. നിഷ്പക്ഷമായി മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന, കെയുഡബ്ല്യുജെ സെക്രട്ടറി ആയ സിദ്ദിഖ് കാപ്പന്റെ വൈഫ്. താങ്കള്‍ ഈ ചെയ്തത് മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണ്. പക്ഷേ, എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞുതരാമോ'' എന്നായിരുന്നു റൈഹാനയുടെ കമന്റ്.

സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...

സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിയും രംഗത്തുവന്നു. സ്വന്തം മൂക്കിന് കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല എന്ന് സമീപകാല പ്രവര്‍ത്തനങ്ങള്‍ നമ്മെ പഠിപ്പിച്ചതാണ് എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Recommended Video

cmsvideo
കേരളത്തിന്റെ സാക്ഷരത ബിജെപിക്ക് വെല്ലുവിളി | Oneindia Malayalam

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഹത്രാസില്‍ ദളിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്നു അദ്ദേഹം. അഞ്ച് മാസമായി സിദ്ദിഖ് യുപി ജയിലിലാണ്. മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പല സമരങ്ങളും നടത്തി. സെക്രട്ടറേറ്റിയറ്റ് പടിക്കലും സമരം നടത്തിയിരുന്നു. മറ്റൊരു സംസ്ഥാനത്തെ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട് എന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. ദുബായില്‍ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി തിടുക്കത്തില്‍ ഇടപെട്ടത് പ്രതിപക്ഷ കക്ഷികള്‍ ഇതിന് മറുപടിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

English summary
Journalist Siddique Kappan Wife comments to Chief Minister Pinarayi Vijayan Face book Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X