കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം തൂണിന്‍റെ നിയമപരിരക്ഷയും പത്രമുതലാളിയുടെ ചാരപ്പണിയും

Google Oneindia Malayalam News

പത്രപ്രവര്‍ത്ത വേജ് ബോര്‍ഡ് എന്ന അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും നിഷേധിയ്ക്കപ്പെടുന്ന സാഹചര്യമാണ് മിക്ക സ്ഥാപനങ്ങളിലും അരങ്ങേറുന്നത്.

ഈ പശ്ചാത്തലത്തിലാണ് സത്യഗ്രഹ സമരവുമായി പത്രപ്രവര്‍ യൂണിയന്‍ രംഗത്ത് വരുന്നത്. ഇതിനിടെയാണ് കണ്ണൂരില്‍ നടന്ന സത്യഗ്രഹസമരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങളെടുക്കാന്‍ മാതൃഭൂമിയിലെ നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തില്‍ പെട്ട ജീവനക്കാര്‍ എത്തിയത്. സംഘാടകര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പത്രപ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.

kuwj-kozhikode5

മാതൃഭൂമിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ വിഷയത്തില്‍ യൂണിയന്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ നിലപാട്. സമരത്തില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് നേതൃത്വം എല്ലാ അംഗങ്ങള്‍ ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഒരു കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതെന്നാണ് പറയുന്നത്.

kuwj-kozhikode

പത്രപ്രവര്‍ത്തകര്‍ തൊഴില്‍ അവകാശത്തിന് വേണ്ടി സംഘടിതമായി നടത്തുന്ന നീക്കങ്ങളെ എങ്ങനെയാണ് പത്രമുടമകള്‍ നേരിടുന്നത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു കണ്ണൂരിലെ സംഭവം.

English summary
Journalists are in strike, for their existence. KUWJ's relay satyagraha starts at Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X