കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നു: പിണറായിയുടെ വിമര്‍ശനം ആരെ ലക്ഷ്യം വച്ച് ?

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ അന്യായമായ സ്ഥലം മാറ്റത്തിനും പിരിച്ച് വിടലിനും ഇരകളാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയെന്റെ രജതജൂബിലെ ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പിണറായി വിജയന്റെ പ്രതികരണം.

മാനേജ്‌മെന്റിന് അതൃപ്തി തോന്നുന്ന ജീവനക്കാരെ പിരിച്ച് വിടുകയാണ് ചെയ്യുന്നത്. അന്യായമായ നടപടിയാണിത്. ഒരു കോപ്പി പോലും ഇല്ലാത്ത സ്ഥലത്തേക്ക് നിരവധി നിരവധി മാധ്യമപ്രവര്‍ത്തകര്‍ സ്ഥലം മാറ്റപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജമാഅത്ത് ഇസ്ലാമിയയുടെ നേതൃത്വത്തിലുള്ള മീഡിയ വണ്ണില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

pinarayi-media

ജമാഅത് ഇസ്ലാമിയ നടത്തുന്ന പത്രമാണ് മാധ്യമം. മാധ്യമത്തിന്റെ ചടങ്ങില്‍ വച്ച് തന്നെ പിണറായി നടത്തിയ പ്രസ്താവന മീഡിയവണ്ണിലേതടക്കം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളള്‍ എത്രമാത്രം വലുതാണെന്ന് ചൂണ്ടിക്കാട്ടുന്നു.

പുതിയ കാലത്തിന്റെ വെല്ലുവിളി നേരിടാനായി മാധ്യമപ്രവര്‍ത്തകര്‍ സ്വയം ആധുനിക വത്കരിക്കണമെന്നും സെന്‍സേഷനലിസം നിയന്ത്രിച്ച് സത്യസന്ധത മുഖമുദ്രയാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മീഡിയ വണ്ണിന്റെ പ്രോഗ്രാം ചാനലില്‍ നിന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നത്. പ്രോഗ്രാം പ്രൊഡ്യൂസര്‍മാര്‍, എഡിറ്റര്‍മാര്‍, ക്യാമറാമാന്‍മാര്‍ അടക്കം നിരവധി പേരെ പിരിട്ട്വിട്ടുകഴിഞ്ഞു. ജമാഅത് ഇസ്ലാമിയുടെ ഇടപെടലാണ് പിരിച്ച് വിടലിന് കാരണമെന്നാണ് വിവരം.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും നിലപാടുകളുമായി പ്രോഗ്രാമുകള്‍ക്ക് ഒത്തുപോകാന്‍ പറ്റുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രോഗ്രാം ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ത്രീകളുടെ നൃത്തം കാട്ടുന്നു, അവര്‍ ധരിക്കുന്ന ബ്ലൗസിന്റെ കൈക്ക് ഇറക്കം കുറവ്, കഴുത്ത് കൂടുതല്‍ കാണുന്നു എന്നിവയാണത്രേ പ്രധാന കാരണമായി പറയുന്നത്.

Read Also: ഞാന്‍ കൊല്ലപ്പെടും, കാരണം നിങ്ങളറിയണം: പൊട്ടികരഞ്ഞ് സിപിഎം പഞ്ചായത്തംഗത്തിന്‍റെ രാജി പ്രഖ്യാപനം

Read Also: ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ കൊലപാതകം; കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Journalist exploited by managements in kerala, says Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X