കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷനിലെ ശന്പള പ്രശ്നം: എംകെ മുനീറിന്‍റെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ആറ് മാസത്തിലേറെയായി ശമ്പളം മുടങ്ങിയ ഇന്ത്യാവിഷനിലെ ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചാനല്‍ ഉടമയും മന്ത്രിയുമായ ഡോ എംകെ മുനീറിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിനെതിരെയാണ് മാര്‍ച്ച്. കേരള പത്രപ്രവര്‍ത്തക യുണിയന്റെ നേതൃത്വത്തിലാണ് ചാനല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്.

മന്ത്രി എംകെ മുനീറിന്റെ കോഴിക്കോട്ടുള്ള വസതിയിലേയ്ക്കാണ് മാര്‍ച്ച് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രമുഖ ബാങ്കറായ റോയ് മുത്തൂറ്റ് അടക്കമുള്ള ചാനല്‍ ഡയറക്ടര്‍മാരുടെ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്താനും ആലോചിയ്ക്കുന്നുണ്ട്.

KUWJ, March, Kozhikode

മാസങ്ങളായി ശമ്പളമില്ലാതെയാണ് ഇന്ത്യാവിഷിനിലെ ജീവനക്കാര്‍ പണിയെടുത്തത്. പലതവണയും ശമ്പളം നല്‍കാമെന്ന് വാദ്ഗാനം ഉണ്ടായെങ്കിലും അതൊന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.

KUWJ, March, Kozhikode

ലേബര്‍ കമ്മീഷണറുടെ മുമ്പാകെ എടുത്ത ഒത്തുതീര്‍പ്പ് വ്യവസ്ഥയും മന്ത്രി എംകെ മുനീര്‍ ലംഘിച്ചു .

KUWJ, March, Kozhikode

മാര്‍ച്ച് പത്തിനകം ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കുമെന്നും ഏപ്രില്‍ മാസത്തോടെ ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ശമ്പളം കൃത്യമാക്കുമെന്നും മുനീര്‍ ഉറപ്പ് നല്‍കിയിരുന്നു .

English summary
Journalists march to Minister MK Muneer's house in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X