സ്വർണവിലയ്ക്ക് ഇനിയെന്ത് സംഭവിക്കും? ജോയ് ആലുക്കാസിന്റെ പ്രവചനം, സ്വന്തമായി 16000 കിലോഗ്രാം സ്വർണ്ണ ശേഖരം
സ്വർണവില ഏതാനും ദിവസങ്ങളായി കുതിപ്പ് നിർത്തി താഴേക്ക് ഇറങ്ങുകയാണ്. ഇറാൻ- ഇസ്രായേൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഈ വിലക്കുറവ് എത്ര ദിവസമുണ്ടാകുമെന്നത് പറയാനാകില്ല. വൈകാതെ തന്നെ വില വീണ്ടും കുതിച്ചുയരും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അതിനിടെ സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കുകയാണ് വ്യവസായിയും ആലൂക്കാസ് ജ്വല്ലറി ശൃംഖലയുടെ ഉടമയുമായ ജോയ് ആലുക്കാസ്. ആഗോള ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ കാരണം വരും വർഷങ്ങളിൽ സ്വർണ്ണവില ഉയരുമെന്നാണ് ജോയ് ആലൂക്കാസ് വിലയിരുത്തുന്നത്.
"സംഘർഷമുണ്ടാകുമ്പോൾ സുരക്ഷിതത്വത്തിനായി സ്വർണ്ണം തേടുന്നതിനാൽ വില താത്കാലികമായി ഉയരാം," ജോയ് ആലുക്കാസ് പറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയിലും ആഗോള രാഷ്ട്രീയത്തിലും മെച്ചമില്ലെങ്കിൽ അടുത്ത 2-3 വർഷത്തിനുള്ളിൽ വിലയിൽ കാര്യമായ തിരുത്തൽ താൻ കാണുന്നില്ലെന്നും, മൊത്തത്തിൽ വില ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 69 വയസ്സുകാരനായ ജോയ് ആലുക്കാസിന്റെ 200 സ്റ്റോറുകളിലായി ഏകദേശം 16,000 കിലോഗ്രാം സ്വർണ്ണ ശേഖരമുണ്ട്.

ഒരു വർഷത്തിനിടെ 75% വർദ്ധിച്ച് ജനുവരിയിൽ റെക്കോർഡിട്ട സ്വർണ്ണവില, വ്യാഴാഴ്ച 5,200 ഡോളറിലെത്തി പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തി. ''വില കൂടുമ്പോൾ ശേഖരത്തിന്റെ മൂല്യം വർദ്ധിക്കുന്നത് 10%-20% ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കുന്നു. എന്നാൽ, ഉയർന്ന വില നൽകി സ്റ്റോക്ക് പുതുക്കേണ്ടി വരുന്നത് വെല്ലുവിളിയാണ്. "പ്രവർത്തന മൂലധനം കൂടുകയും ഓരോ തവണയും കൂടുതൽ ചെലവ് വരികയും ചെയ്യും," 5.8 ബില്യൺ ഡോളർ ആസ്തിയുള്ള ആലുക്കാസ് വിശദീകരിച്ചു.
പശ്ചിമേഷ്യയിലെ പ്രാദേശിക സംഭവങ്ങൾ മാത്രം സ്വർണ്ണവിലയെ കാര്യമായി ഉയർത്താറില്ലെന്ന് ജോയ് ആലുക്കാസ് ചൂണ്ടിക്കാട്ടി. യുഎസ് പലിശ നിരക്കുകൾ, ഡോളർ, പണപ്പെരുപ്പം, ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം തുടങ്ങിയ വലിയ ആഗോള ഘടകങ്ങളാണ് സ്വർണ്ണവില ചലനങ്ങൾക്ക് പിന്നിൽ.
ദുബായിലെ ആക്രമണങ്ങൾ മറ്റൊരു പ്രശ്നം സൃഷ്ടിച്ചു; സ്കൂളുകൾ അടച്ചു, പലരും വീട്ടിലിരുന്ന് ജോലിക്ക് നിർബന്ധിതരായി, പ്രവാസി സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. നിക്ഷേപത്തിനുള്ള സ്വർണ്ണക്കട്ടികളുടേയും നാണയങ്ങളുടേയും ആവശ്യകത വർദ്ധിച്ചിരുന്നുവെന്ന് ആലുക്കാസ് പറഞ്ഞു. നിലവിൽ 10-ഗ്രാം, 50-ഗ്രാം വെള്ളി ബിസ്കറ്റുകൾ നിക്ഷേപമായി വാങ്ങുന്ന പ്രവണതയുണ്ട്. മുൻപ് ജോയ്ആലുക്കാസ് പ്രധാനമായും വിറ്റിരുന്നത് അലങ്കാര വെള്ളി ആഭരണങ്ങളാണ്.
ഇന്ത്യൻ ഉപഭോക്താക്കൾ വിവാഹങ്ങൾ, ആഘോഷങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നത് തുടർന്നെങ്കിലും, സ്വർണ്ണവില വർദ്ധനവ് വാങ്ങൽ ശേഷിയെ ബാധിച്ചു. ഇത് ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ആവശ്യകത വർദ്ധിപ്പിച്ചു.
ജോയ് ആലുക്കാസിന്റെ പിതാവ് അലുക്ക ജോസഫ് വർഗ്ഗീസ് 70 വർഷം മുമ്പാണ് കേരളത്തിൽ ചെറിയ സ്വർണക്കട തുടങ്ങിയത്. 16-ാം വയസ്സിൽ ബിസിനസ്സിൽ ചേർന്ന ജോയ് പിന്നീട് നേതൃത്വം ഏറ്റെടുത്തു. 1980 കളുടെ അവസാനത്തിൽ, യുഎഇയിൽ ആദ്യ വിദേശ ഷോറൂം തുറന്നു. ഇന്ന് 12 രാജ്യങ്ങളിലായി 178 ഷോറൂമുകളുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന് അദ്ദേഹം രൂപം നൽകി.
യുഎസ് വിപണിയിൽ പ്രവേശിച്ച ജോയ്ആലുക്കാസ്, ഇന്ത്യൻ ഉപഭോക്താക്കളുള്ള നഗരങ്ങളെ ലക്ഷ്യമിടുന്നു. അടുത്ത വർഷം അവസാനത്തോടെ നിലവിലെ ഏഴ് സ്റ്റോറുകൾ 11 ആയി ഉയർത്താനും ന്യൂസിലൻഡിലും കാനഡയിലും പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനും പദ്ധതിയുണ്ട്. മകൻ ജോൺ പോൾ ആലുക്കാസ് അന്താരാഷ്ട്ര ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. രണ്ട് മരുമക്കളും ഇന്ത്യൻ പ്രവർത്തനങ്ങളിൽ സജീവമാണ്.












Click it and Unblock the Notifications