Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യമില്ല!!ജോയ് മാത്യു അമ്മ വിടുന്നു? ഗണേഷിന് ഇരട്ടത്താപ്പെന്ന്!! ലക്ഷ്യം ഇന്നസെന്റിന്റെ കസേര!!

അമ്മയിൽ തുടരണമോ വേണ്ടയോയെന്ന് ആലോചിക്കുന്നതായും താരം വ്യക്തമാക്കുന്നു. അമ്മയുടെ നിലപാടുകളോട് യോജിക്കാനാവില്ലെന്നും ജോയ്മാത്യു പറഞ്ഞു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താര സംഘടനയായ അമ്മയ്ക്കെതിരെയും നടനും എംഎൽഎയുമായ ഗണേഷിനെതിരെയും വിമർശനവുമായി നടൻ ജോയ് മാത്യു വീണ്ടും. അമ്മയിൽ ജനാധിപത്യമില്ലെന്ന് ജോയ്മാത്യു വ്യക്തമാക്കി. അമ്മയിൽ തുടരണമോ വേണ്ടയോയെന്ന് ആലോചിക്കുന്നതായും താരം വ്യക്തമാക്കുന്നു. അമ്മയുടെ നിലപാടുകളോട് യോജിക്കാനാവില്ലെന്നും ജോയ്മാത്യു പറഞ്ഞു.

അമ്മയിലെ അംഗങ്ങൾക്ക് പരസ്പരം മിണ്ടാൻ പോലും പേടിയാണെന്നും അദ്ദേഹം പറയുന്നു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ മിണ്ടാതിരുന്നുവെന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പിന്തുണ കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് യോഗത്തിൽ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറയുന്നു. വിമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങളുടെ നിലപാട് ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.

joymathew

യോഗത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും അതിനു മുമ്പ് അമ്മയെ വിമർശിച്ച് കത്തെഴുതുകയും ചെയ്ത ഗണേഷ് കുമാറിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഗണേഷിന്റേത് കള്ളക്കളിയാണെന്നാണ് അദ്ദേഹം പറയുന്നത്. അമ്മയ്ക്കെതിരായ ഗണേഷിന്റെ കത്ത് രാഷ്ട്രീയ നീക്കമായിരുന്നുവെന്നും അദ്ദേഹം.

ഇന്നസെന്റിനെ തെറിപ്പിച്ച് അധികാരം നേടിയെടുക്കുകയാണ് ഗണേഷിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കത്തിൽ പറഞ്ഞ കാര്യങ്ങളായിരുന്നില്ല ഗണേഷ് യോഗത്തിൽ പറഞ്ഞതെന്നു ഇത് ഇരട്ടത്താപ്പാണെന്നും ജോയ് മാത്യു വ്യക്തമാക്കി.

നേരത്തെയും അമ്മയെ പരിഹസിച്ച് ജോയ്മാത്യു രംഗത്തെത്തിയിരുന്നു. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+