മദ്യനിരോധനം എന്നത് ഉട്ടോപ്യ മാത്രം: ജോയ് മാത്യു
കൊച്ചി: മദ്യ നിരോധനത്തിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്ത്. മന്ത്രവാദവും ആള്‍ദൈവങ്ങളും മത തീവ്രവാദവും ലഹരിയായി വാഴുന്ന നമ്മുടെ നാട്ടില്‍ മദ്യനിരോധനം എന്നത് ഒരു ഉട്ടോപ്യ മാത്രമാണെന്ന് ജോയ് മാത്യു പറയുന്നു.
സാധാരണക്കാരന് വിഷം കുടിപ്പിക്കുകയും സമ്പന്നനു മദ്യം അനുവദിക്കുകയും ചെയ്യുന്ന ഗവര്‍മെന്റ് പഞ്ച നക്ഷത്ര ഹോട്ടലുകള്‍, സമ്പന്നരുടെ ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ എന്തുകൊണ്ട് മദ്യം നിരോധിക്കുന്നില്ലെന്ന് ജോയ് മാത്യു ചോദിക്കുന്നു.

സ്വന്തം പറമ്പിലെ താന്‍ നാട്ടു നനച്ചു വളര്‍ത്തിയ തെങ്ങില്‍ നിന്നും കള്ള് എടുക്കാനും കുടിക്കാനും കര്‍ഷകന് അവകാശം കൊടുക്കാതെ അത് പിടിച്ചു വാങ്ങി വിറ്റു ലാഭമെടുക്കുന്ന ഗവര്‍മെന്റിനു മദ്യപാനം നിരോധിക്കാന്‍ യാതോരവകാശവും ഇല്ലെന്ന് ജോയ് മാത്യു പറയുന്നു.
ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശമദ്യ കമ്പനികളുടെ ലേബലും ഒട്ടിച്ച് വിദേശ മദ്യം എന്ന ബോര്‍ഡു വെച്ച് മദ്യം വിറ്റു ഇത്രയും കാലം ജനങ്ങളെ പറ്റിച്ച ഗവര്‍മെന്റുകള്‍ക്കെതിരെ കേസുകൊടുക്കാന്‍ ഒരു വക്കീലും (ബാര്‍ മെബറും) ഇല്ലാതെ പോയ നാടാണ് നമ്മുടേത്- ജോയ് മാത്യു പറഞ്ഞു.












Click it and Unblock the Notifications