കോഴിക്കോട് ഹനുമാന്‍മാരും സുഗ്രീവന്‍മാരും നിറഞ്ഞെന്ന് ജോയ്മാത്യു
കോഴിക്കോട്: പുരോഗമന ചിന്തയുമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇടപെടുന്ന സംവിധായകന്‍ ജോയ് മാത്യു രോഷാകുലനാണ്. മറ്റൊന്നുമല്ല കാരണം, ചുംബന സമരത്തെ തന്റെ നാട്ടുകാര്‍ നേരിട്ട രീതികണ്ടാണ് നടന്‍ കൂടിയായ ജോയ് മാത്യു രോഷാകുലനായത്. കോഴിക്കോട്ടുകാര്‍ സമരക്കാരെ നേരിട്ടെ രീതി ഒട്ടും ശരിയായില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
മനുഷ്യന്‍ പരസ്പരം സ്‌നേഹിച്ചും ആശ്ലേഷിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്ത എന്റെ നഗരം എത്രപെട്ടെന്നാണ് ഹനുമാന്മാരെക്കൊണ്ടും സുഗ്രീവന്മാരെക്കൊണ്ടും നിറഞ്ഞതെന്ന് ജോയ് മാത്യു ചോദിക്കുന്നു. സ്‌നേഹിക്കുന്നവര്‍ക്കെ ചുംബിക്കാനാകൂ, സ്‌നേഹിക്കുന്നവര്‍ക്കെ പരസ്പരം ആശ്ലേഷിക്കാനാവൂ.... അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ചുംബന സമരത്തിനിടെ പോത്തുകളുമായാണ് ചിലര്‍ എത്തിയതെങ്കില്‍ കോഴിക്കോട് അത് വാനരന്മാരായി. എന്നാല്‍, വാനരന്മാര്‍ അഴിഞ്ഞാടിയാലും ഞാന്‍ ഈ നഗരത്തെ സ്‌നേഹിക്കുമെന്നും ഇവിടെത്തന്നെ ഉറച്ചു നില്‍ക്കുമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
യുവമോര്‍ച്ചക്കാരുടെ കോഴിക്കോട്ടെ സദാചാര ഗുണ്ടായിസത്തെ തുടക്കം മുതലേ എതിര്‍ത്തുന്നിരുന്നയാളാണ് ജോയ് മാത്യു. കൊച്ചി ചുംബന സമരത്തെ അദ്ദേഹം പൂര്‍ണമായും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഷട്ടര്‍ എന്ന സിനിമയിലൂടെ സംവിധായകനായി മലയാള സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ ജോയ് മാത്യു ഇപ്പോള്‍ മിക്ക സിനിമകളിലേയും സജീവ സാന്നിദ്ധ്യമാണ്.












Click it and Unblock the Notifications