Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു; പറയുന്നതൊന്നും ധീരതയല്ല, പൊങ്ങച്ചം!!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഊരിപ്പിടിച്ച കത്തികള്‍ക്ക് മുന്നിലൂടെ നടന്നുവെന്ന് പറയുന്നത് വലിയ ധീരതയൊന്നുമല്ലെന്ന് ജോയ് മാത്യു പറഞ്ഞു.

പിണറായി പറഞ്ഞത് പൊങ്ങച്ചമാണ്. ധീരതയുണ്ടെങ്കില്‍ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അമ്മയുടെ വേദന കണ്ടില്ല

അമ്മയുടെ വേദന കണ്ടില്ല

മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്കാണ് മൂന്നാറില്‍ കുരിശു പൊളിക്കുന്നത് കണ്ടപ്പോള്‍ ഹാളിളകിയത്.

 മൂന്നാര്‍ നടപടി

മൂന്നാര്‍ നടപടി

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അരമനയില്‍ പോയി കുമ്പിടുന്നവരാണിവര്‍. മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാട്ടുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

 ഇടതുപക്ഷം

ഇടതുപക്ഷം

ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്ന് പറഞ്ഞ ജോയ് മാത്യു. റവന്യൂ മന്ത്രിയുടെ നടപടിയെ പിനന്തുണച്ചു.

 ചെറുവിരല്‍ അനക്കുന്നില്ല

ചെറുവിരല്‍ അനക്കുന്നില്ല

വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് ഭയമാണ്. അതിന് അവര്‍ക്ക് കഴിയുന്നില്ലെന്നും ജോയ് മാത്യു വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+