കോണ്‍ഗ്രസ്സുകാരാകരുതെന്ന് മക്കളെ ഉപദേശിക്കൂ... ചെന്നിത്തലയോട് ജോയ് മാത്യു
മുംബൈ: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മക്കളെ ഉപദേശിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുറന്ന കത്തെഴുതിയത് വലിയ ചര്‍ച്ചയായിരുന്നു. മാതാപിതാക്കളുടെ പാത സ്വീകരിയ്ക്കരുതെന്നായിരുന്നു ആമിയ്ക്കും സവേരയ്ക്കും ചെന്നിത്തലയുടെ ഉപദേശം.
എന്നാല്‍ ഈവിഷയത്തില്‍ നാടക പ്രവര്‍ത്തനും നടനും സിനിമ സംവിധായകനും ആയ ജോയ് മാത്യു നടത്തിയ പ്രതികരണം ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിയ്ക്കുന്നത്. രൂപേഷിന്റെ മക്കളെ ഉപദേശിയ്ക്കാന്‍ ചെന്നിത്തലയ്ക്ക് അര്‍ഹതയില്ലെന്നാണ് ജോയ് മാത്യു പറഞ്ഞത്.

കോണ്‍ഗ്രസ്സുകാരാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം മക്കള്‍ക്കാണ് ഉപദേശം നല്‍കേണ്ടത്. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കൊന്ന ചോരക്കറ പുരണ്ട കരുണാകരന്റെ അനുയായികള്‍ക്ക് രൂപേഷിന്റെ മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ എന്ത് അധികാരമാണ് ഉള്ളതെന്നും ജോയ് മാത്യു ചോദിയ്ക്കുന്നു.
അതി രൂക്ഷമായ പരിഹാസവും വിമര്‍ശനവും ആണ് ചെന്നിത്തലയ്ക്ക് നേരെ ജോയ് മാത്യു ഉയര്‍ത്തുന്നത്. രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ മാത്രം നമ്മുടെ ആഭ്യന്തര മന്ത്രി വളര്‍ന്നോ എന്നും പരിഹാസ രൂപേണ ജോയ് മാത്യു ചോദിയ്ക്കുന്നുണ്ട്. എങ്ങനെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനത്തെത്തിയതെന്നും അദ്ദേഹം ചോദിയ്ക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിയ്ക്കുകയായിരുന്നു ജോയ് മാത്യു.












Click it and Unblock the Notifications