കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയ് മാത്യു രാഷ്ട്രീയത്തിലേക്ക്! സിപിഎമ്മിനൊപ്പമല്ല, പാർട്ടിയിൽ ബിജെപിക്കാരനും അംഗമാവാം!

Google Oneindia Malayalam News

കോഴിക്കോട്: സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴിലും ബോളിവുഡിലും പതിവുള്ള കാര്യമാണ്. എന്നാല്‍ മലയാളത്തിലെ അഭിനേതാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അപൂര്‍വ്വമാണ്. ഇപ്പോഴുള്ള സിനിമാക്കാരായ രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷവും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നവരാണെന്നതാണ് യാഥാർത്ഥ്യം.

രാഷ്ട്രീയത്തിന് അകത്തും പുറത്തുമുള്ള വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ പലപ്പോഴായി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള നടനാണ് ജോയ് മാത്യു. ജോയ് മാത്യു പുതിയ പാര്‍ട്ടിയുണ്ടാക്കി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് ജോയ് മാത്യുവിന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരികരിച്ചത്.

രാഷ്ട്രീയ ഗോദയിലേക്ക്

രാഷ്ട്രീയ ഗോദയിലേക്ക്

മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ജോയ് മാത്യു ചില സൂചനകള്‍ പങ്കു വെച്ചിരുന്നു. ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. ഗണേഷ് കുമാറിനും മുകേഷിനും സുരേഷ് ഗോപിക്കുമൊപ്പം ഇനി ജോയ് മാത്യുവിനേയും രാഷ്ട്രീയ ഗോദയില്‍ ഒരു കൈ നോക്കുന്നതിന് ഇനി പ്രതീക്ഷിക്കാം.

 ഒരു പാർട്ടിയിലും ചേരുന്നില്ല

ഒരു പാർട്ടിയിലും ചേരുന്നില്ല

ഇടതുപക്ഷക്കാരനാണ് ജോയ് മാത്യുവെന്നത് പുതിയ അറിവല്ല. എന്നാല്‍ സിപിഎമ്മിലോ സിപിഐയിലോ ചേരാനല്ല ജോയ് മാത്യുവിന്റെ ഉദ്ദേശം. പകരം സ്വന്തമായി ഒരു പാര്‍ട്ടിയോ സംഘടനയോ ഉണ്ടാക്കിയാവും ജോയ് മാത്യുവിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍. അത് അടുത്ത് തന്നെ സംഭവിക്കുമെന്ന് ജോയ് മാത്യു ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

ഒരു പാർട്ടിയിലും വിശ്വാസമില്ല

ഒരു പാർട്ടിയിലും വിശ്വാസമില്ല

നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വാസമില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി. ചെറുപ്പകാലം തൊട്ടേ ഇടതുപക്ഷ രാഷ്ട്രീയത്തോടായിരുന്നു താല്‍പര്യം. എന്നാല്‍ ഇടതുപക്ഷമെന്നത് സിപിഎമ്മോ സിപിഐയോ മാത്രമല്ല എന്നും ജോയ് മാത്യു പറയുന്നു.

വ്യത്യസ്തമായ സംഘടന

വ്യത്യസ്തമായ സംഘടന

ഇന്നത്തെ ഇടത് പാര്‍ട്ടികളുടേത് അവസരവാദ അധികാര രാഷ്ട്രീയമാണ്. വ്യവസ്ഥാപിത പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായൊരു പാര്‍ട്ടിയാണ് ജോയ് മാത്യുവിന്റെ മനസ്സില്‍. എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപെടുന്ന, പുതിയ സമരരീതികള്‍ ആവിഷ്‌കരിക്കുന്ന ഒരു സംഘടനയാണ് നടന്‍ ലക്ഷ്യമിടുന്നത്.

പാർട്ടി തന്നെ ആവണമെന്നില്ല

പാർട്ടി തന്നെ ആവണമെന്നില്ല

അത് രാഷ്ട്രീയ പാര്‍ട്ടി തന്നെ ആയിരിക്കണമെന്നില്ലെന്നും ഒരു സംഘടനയുടേയോ കൂട്ടായ്മയുടേയോ രൂപത്തിലും ആവാവെന്നും ജോയ് മാത്യു പറയുന്നു. സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടിയുള്ളതോ അശരണര്‍ക്ക് വേണ്ടിയുള്ളതോ ആവാം. എല്ലാം ഒത്തു ചേര്‍ന്നതുമാവാം.

ശക്തമായ പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷം

ആ കൂട്ടായ്മയ്ക്ക് പതാകയോ പാര്‍ട്ടി പരിപാടിയോ ഉണ്ടാവണമെന്നില്ല. ഭരണത്തില്‍ പങ്കാളിയാവുക എന്നത് ലക്ഷ്യവുമല്ല. എല്ലാ അനീതികള്‍ക്കും എതിരായ ശക്തമായ പ്രതിപക്ഷമായിരിക്കും തന്റെ സംഘടന. പുരോഗമനക്കാരായ ചെറുപ്പക്കാരായിരിക്കും സംഘടനയിലുണ്ടാവുകയെന്നും ജോയ് മാത്യു പറഞ്ഞു.

ആർക്കും അംഗമാകാം

ആർക്കും അംഗമാകാം

ഇടത് ചിന്താഗതിക്കാര്‍ മാത്രമല്ല തനിക്കൊപ്പം ഉണ്ടാവുക. കോണ്‍ഗ്രസിലെയും ലീഗിലേയും സംഘപരിവാറിലേയും നല്ലവര്‍ക്കും ഇടമുണ്ട്. നന്മയുള്ളവരിലെല്ലാം ഒരു ഇടതുപക്ഷക്കാരനുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനൗദ്യോഗികമായി ആരംഭിച്ച് കഴിഞ്ഞുവെന്നും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജിമരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി

പാർവ്വതിക്ക് മാത്രമല്ല.. സൂപ്പർസ്റ്റാർ രജനീകാന്തിനും ഡിസ് ലൈക്ക് പ്രളയം! ഫാൻസ് അല്ല, ജാതിക്കോമരങ്ങൾ!പാർവ്വതിക്ക് മാത്രമല്ല.. സൂപ്പർസ്റ്റാർ രജനീകാന്തിനും ഡിസ് ലൈക്ക് പ്രളയം! ഫാൻസ് അല്ല, ജാതിക്കോമരങ്ങൾ!

English summary
Actor Joy Mathew announces his political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X