കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും', വിമർശിച്ച് ജോയ് മാത്യു

Google Oneindia Malayalam News

കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്കിനെ വിമർശിച്ച് നടൻ ജോയ് മാത്യു. പണിമുടക്ക് എന്ന സമരരീതി കാലഹരണപ്പെട്ടതാണെന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും ജോയ് മാത്യു പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യുവിന്റെ വിമർശനം.

'തനിക്കെതിരെ വൻ ഗൂഢാലോചന', ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മൊഴി, 'അയാളെ മുന്നിൽ നിർത്തി ചിലർ മുതലെടുക്കുന്നു''തനിക്കെതിരെ വൻ ഗൂഢാലോചന', ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മൊഴി, 'അയാളെ മുന്നിൽ നിർത്തി ചിലർ മുതലെടുക്കുന്നു'

വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയാണ് തടഞ്ഞ് വെക്കേണ്ടതെന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ പോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കെ റെയിൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയതിനേയും ജോയ് മാത്യു പരോക്ഷമായി പരിഹസിച്ചു.

11

പണിമുടങ്ങിയാലും പലിശമുടങ്ങില്ല എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. വായിക്കാം: '' നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു. "മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?" തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത് . മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു.അടിമകൾ അനുസരിക്കുന്നു.

ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും). പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല''.

'മറ്റൊരു പെണ്ണിന് വേണ്ടി ചെയ്തതെന്ന് പറഞ്ഞു', മാഡം ആരെന്ന് ദിലീപ് പറയേണ്ടി വരുമെന്ന് ബാലചന്ദ്ര കുമാർ'മറ്റൊരു പെണ്ണിന് വേണ്ടി ചെയ്തതെന്ന് പറഞ്ഞു', മാഡം ആരെന്ന് ദിലീപ് പറയേണ്ടി വരുമെന്ന് ബാലചന്ദ്ര കുമാർ

Recommended Video

cmsvideo
എന്താണ് കോടതി പ്രഖ്യാപിച്ച ഡയസ്നോണ്‍? അറിയേണ്ടതെല്ലാം | Oneindia Malayalam

English summary
Joy Mathew crticises National strike on 28, 29 by trade unions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X