ശശീന്ദ്രന്റെ കസേര ലക്ഷ്യം വച്ച വെള്ളിമൂങ്ങ!! തോമസ് ചാണ്ടിയുടെ യഥാര്‍ഥ മുഖം ഇതാണ് !
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ട വാര്‍ത്ത സഹിതമാണ് ജോയ് മാത്യു പോസ്റ്റിട്ടിരിക്കുന്നത്.
തിരുവനന്തപുരം: തോമസ്ചാണ്ടിക്കും എന്‍സിപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു രംഗത്ത്. എന്‍സിപിയെ വെള്ളിമൂങ്ങയെന്ന് പരിഹസിച്ചാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വെള്ളിമൂങ്ങകളെ വളര്‍ത്തുന്ന വിധം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ ഇടതുപക്ഷത്തെയും എകെ ശശീന്ദ്രനെയും വിമര്‍ശിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ട വാര്‍ത്ത സഹിതമാണ് ജോയ് മാത്യു പോസ്റ്റിട്ടിരിക്കുന്നത്. ഗള്‍ഫ് ന്യൂസിന്റെ വാര്‍ത്ത ലിങ്കും ജോയ് മാത്യു ഷെയര്‍ ചെയ്തിട്ടുണ്ട്.

മുന്നണിയില്‍ കയറിപ്പറ്റും
ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി അക്ഷരാഭ്യാസമില്ലാത്ത വടക്കേ ഇന്ത്യക്കാരെ എളുപ്പത്തില്‍ പറ്റിച്ച് ജാതിയുടെയോ മതത്തിന്റെയോ പേര് പറഞ്ഞ് അധികാരത്തിലേറുന്ന ചില പാര്‍ട്ടികളുണ്ട്. ഇങ്ങനെയുളള പാര്‍ട്ടികളുടെ വാലുകളായി നമ്മുടെ കേരളത്തില്‍ പ്രത്യേക തരം പക്ഷികളാണല്ലോ വെള്ളിമൂങ്ങകള്‍. ജോയ് മാത്യു പറയുന്നു. ദേശീയ തലത്തില്‍ നടക്കുന്ന നീക്കുപോക്കുകള്‍ക്കനുസരിച്ച് സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഇവര്‍ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുമെന്നും ജോയ് മാത്യു.

ചീപ്പ് കോമഡി പറഞ്ഞ് സുഖിപ്പിക്കും
എങ്ങനെയെങ്കിലും അധികാരത്തിലെത്തണമെന്ന് ചിന്തിക്കുന്ന ഇടത് വലത് പക്ഷങ്ങള്‍ ഇത്തരക്കാര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റയ്ക്കു നിന്നാല്‍ കെട്ടിവച്ച കാശു പോലും കിട്ടാത്ത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് മന്ത്രിയാവുകയും ചെയ്യുന്നുവെന്ന് ജോയ് മാത്യു പരിഹസിക്കുന്നു. കണ്ടം ഉഴാന്‍ പോലും അറിയാത്ത ഇത്തരക്കാര്‍ ചാനലില്‍ കയറിയിരുന്നു ചീപ്പ് കോമഡി പറഞ്ഞ് നമ്മളെ സുഖിപ്പിക്കുന്നുവെന്നും ജോയ് മാത്യു. മലയാളികള്‍ക്ക് ഇപ്പോള്‍ അത്് മതിയെന്നും അരിക്ക് പകരം കോമഡിയാണ് ഇപ്പോള്‍ മലയാളികളുടെ ദേശീയ ഭക്ഷണമെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.

അല്‍പ്പ ബുദ്ധികള്‍
ചാനലിലൂടെ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ചാനലുകാരന്‍ പറഞ്ഞപ്പോഴേ രാജി വയ്ക്കാനും അല്‍പ്പബുദ്ധികളായ ഇത്തരം വെള്ളിമൂങ്ങകള്‍ ഉഷാറാണെന്നും ജോയ് മാത്യു പറയുന്നു. എന്തിനാണ് ഇത്തരം വെള്ളിമൂങ്ങകളെ ഇടതുപക്ഷം താങ്ങുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ജോയ് മാത്യു. ഇവര്‍ ഇല്ലെങ്കില്‍ ഭരണം മറിഞ്ഞു വീഴുമോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ കൂട്ട്
ഇത്തരം വെള്ളിമൂങ്ങകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആര്‍ക്കൊപ്പമാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുകയാണെന്നും ജോയ് മാത്യു. ഗോവയില്‍ എന്‍സിപി ബിജെപി കൂട്ടുകെട്ടുണ്ട്.

ഗള്‍ഫ് ന്യൂസ്
ഇതൊക്കെ പറയാന്‍ താന്‍ ആരെന്ന് ചോദിക്കുന്നവരോട് 2004ല്‍ ഗള്‍ഫ് ന്യൂസ് എന്ന പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇതോടൊപ്പം വയ്ക്കുകയാണെന്നും ജോയ് മാത്യു പറയുന്നു. തര്‍ജ്ജമ ചെയ്യാന്‍ സമയമില്ലാത്തതിനാല്‍ ക്ഷമിക്കണമെന്നും ജോയ് മാത്യു പറയുന്നുണ്ട്. രാജിവച്ച ശശീന്ദ്രന്‍ എന്ന മന്ത്രിയുടെ വെളളിമൂങ്ങയാരെന്ന് നിങ്ങള്‍ തന്നെ മനസിലാക്കണണെന്നും അദ്ദേഹം. ഇങ്ങനെയാണ് ഇടതുപക്ഷം വെളളിമൂങ്ങകളെ വളര്‍ത്തുന്നതെന്നും ജോയ്മാത്യു പറയുന്നു.

കുവൈറ്റ് ചാണ്ടി
കുവൈറ്റ് സ്‌കൂള്‍ അഴുമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് കേരളീയരില്‍ ഒരാളായിരുന്നു കുവൈറ്റ് ചാണ്ടിയെന്ന തോമസ് ചാണ്ടി. എട്ട് വര്‍ഷം തടവും പിഴയും ഇവര്‍ക്ക് ശിക്ഷയായി വിധിച്ചിരുന്നു.

വെള്ളിമൂങ്ങ അല്ലാത്ത ആള്‍
ഗള്‍ഫ് പത്രത്തില്‍ പരാമര്‍ശിക്കുന്ന വെള്ളിമൂങ്ങ അല്ലാത്ത ഒരാള്‍ ചാനലുകള്‍ മാറി മാറി മലയാളം പോലത്തെ എന്തൊക്കെ സംസാരിച്ച് ഈ നാട്ടില്‍ തന്നെ ജീവിച്ചു പോരുന്നുണ്ടെന്നും അദ്ദേഹം.












Click it and Unblock the Notifications