ദുരാചാരത്തിന്റെ അവതാരങ്ങളെത്തുമ്പോള്‍ വിശ്വാസം ഡിവൈഎഫ്‌ഐയെ മാത്രം! ശിവസേനയ്‌ക്കെതിരെ ജോയ് മാത്യു
ഡിവൈഎവൈഎഫ്‌ഐ, കെഎസ് യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
തിരുവനന്തപുരം: മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിവസേനയെ പോലുള്ള ദുരാചാരത്തിന്റെ അവതാരങ്ങള്‍ എത്തുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള പാര്‍ട്ടികളില്‍ മാത്രമാണ് വിശ്വാസമെന്ന് ജോയ്മാത്യു പറയുന്നു.
കാണ്ടാമൃഗങ്ങള്‍ പലരൂപത്തിലാണ് ചരിത്രത്തില്‍ കുളമ്പ് കുത്തുന്നതെന്നും ഒടുവിലത്തേതാണ് ശിവസേന എന്ന പേരില്‍ കാവിക്കൊടിയും കൈയ്യില്‍ ചൂരലുമായി മറൈന്‍ഡ്രൈവിലെത്തിയതെന്നും അദ്ദേഹം പറയുന്നു. ശിവസേനയുടെ ഗുണ്ടായിസം കൈയ്യും കെട്ടി നോക്കി നിന്ന പോലീസിനെയും അദ്ദേഹം വിമര്‍ശിക്കുന്നു.

ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന് ഇറങ്ങിവന്ന കാണ്ടാ മൃഗങ്ങള്‍ക്ക് കാവലായി കാക്കി ജഡങ്ങളുമെന്നാണ് ജോയ്മാത്യു പറയുന്നത്. എന്നാല്‍ ഡിവൈഎവൈഎഫ്‌ഐ, കെഎസ് യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വഴിപാട് പോലെ നടത്തുന്ന വാര്‍ഷിക സമ്മേളനങ്ങളല്ല ഇടയ്ക്കിടെ നടത്തേണ്ട ആണ്‍പെണ്‍ സൗഹൃദ കൂട്ടായ്മയാണ് വേണ്ടതെന്നും ജോയ്മാത്യു പറയുന്നു. ഒരുഭാഗത്ത് കാണ്ടാമൃഗങ്ങള്‍ ദുരാചാരത്തിന്റെ ചൂരല്‍ ഉയര്‍ത്തുമ്പോള്‍ മറുഭാഗത്ത് ലൈംഗിക പീഡകരുടെ മദാന്ധകാരത പത്തി വിടര്‍ത്തുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള അര്‍ഥവും ആള്‍ബലവുമുള്ള യുവാക്കളുടെ സംഘടനയില്‍ മാത്രമാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറയുന്നു. ഇവര്‍ക്ക് മാത്രമെ കാണ്ടാമൃഗങ്ങളില്‍ നിന്ന് നാടിനെയും നാളത്തെ തലമുറയെയും രക്ഷിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications