Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ധീരതയെ പരിഹസിച്ച് ജോയ് മാത്യുവിന്റെ പോസ്റ്റ്!! ശരിക്കും ധീരത ആക്രമിക്കപ്പെട്ട നടിയുടേതോ

കരിംപൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കനത്ത പോലീസ് ബന്തവസില്‍ സ്‌റ്റേജില്‍ നിന്ന് മൈക്കിലൂടെ താന്‍ ധീരനാണെന്ന് മുഖ്യമന്ത്രി പറയുന്നതാണോ ധീരത എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മംഗലാപുരത്ത് സംഘപരി വാറിന്റെയും അനുകൂല സംഘടനകളുടെയും വിലക്ക് മറികടന്ന് പരിപാടിയില്‍ പങ്കെടുത്ത് പിണറായി ധീരത തെളിയിച്ചതിനെയാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.

എന്താണ് ധീരത എന്ന് ചോദിച്ചു കൊണ്ടാണ് ഫോസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. നഗരമധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ ഗുണ്ടകളുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതോ, കരിംപൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കനത്ത പോലീസ് ബന്തവസില്‍ സ്‌റ്റേജില്‍ നിന്ന് മൈക്കിലൂടെ താന്‍ ധീരനാണെന്ന് മുഖ്യമന്ത്രി പറയുന്നതാണോ ധീരത എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.

joy mathew

ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു ഗൂഢാലോചനയും ഇല്ലെന്നെ വാല്‍ക്കഷ്ണവും ജോയ് മാത്യു ചേര്‍ത്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നും സംഭവം മുഴുവനും പ്രതിയായ പള്‍സര്‍ സുനിയുടെ ഭാവനയില്‍ ഉണ്ടായതാണെന്നും പിണറായി പറഞ്ഞിരുന്നു. ഇതാണ് ഇത്തരത്തിലൊരു വിമര്‍ശനത്തിനു പിന്നിലെന്നാണ് സൂചന. വിഎസ് ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇത്തരത്തില്‍ മലക്കം മറിയില്ലായിരുന്നുവെന്ന കമന്റിന് അത് വേറെ വിത്താണെന്ന് ജോയ് മാത്യു മറുപടി നല്‍കിയിട്ടുണ്ട്.

സംഘപരിവാറിന്റെ ഭീഷണി മറികടന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. സംഘപരിവാറിനെതിരെ ആഞ്ഞടിക്കാനും പിണറായി മറന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+