കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് ആ കസേരയിലേക്ക് മാറ്റേണ്ടത്: ജോയ് മാത്യു

Google Oneindia Malayalam News

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ശൈലിയും തോൽവിക്ക് ഒരു കാരണമായെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ നിലപാടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും അദ്ദേഹം ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും അനുകൂലിക്കുന്നവർ പറയുന്നു.

മുഖ്യമന്ത്രിയെ അനുകൂലിച്ചു പ്രതികൂലിച്ചും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രസ്താവ ഏറെ ചർച്ചയായിരുന്നു. നേതാക്കളെക്കാൾ വലുതാണ് ജനങ്ങൾ മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു.

മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ആ തീരുമാനം തെറ്റ്മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ആ തീരുമാനം തെറ്റ്

ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രിപദത്തിൽ നിന്നും മാറ്റി പകരം ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജോയ് മാത്യു ആവശ്യപ്പെടുന്നത്. '' ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യ വകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്, നല്ല മാറ്റമുണ്ടാകും'' എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു പറയുന്നത്.

fb

തന്റെ ശൈലി ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിമർശനങ്ങളോട് മുഖ്യമന്ത്രിയുടെ പ്രതികരണം. ''തന്റെ ശൈലി എന്നും ഇത് തന്നെയായിരിക്കും. അതിനെക്കുറിച്ച് ഒരു തെറ്റിദ്ധാരണയും വേണ്ട. താൻ ഈ നിലയിലേക്ക് എത്തിയത് ഇത്രയും കാലത്തെ തന്റെ ശൈലിയിലൂടെയാണ്. അത് തുടരുക തന്നെ ചെയ്യും, ഒരും മാറ്റവും ഉണ്ടാകില്ല'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

English summary
Joy Mathew facebook post about Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X