ജോയ് മാത്യു ചൊറിമാത്യു..!! വിഡ്ഢിത്തം വിളമ്പുന്നു ! പിണറായി ഭക്തര്‍ക്ക് താരത്തിന്റെ ചുട്ടമറുപടി...!!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാന്‍സ് പേജായ ജനനായകനില്‍ നടന്‍ ജോയ്മാത്യുവിന് എതിരെ തുടര്‍ച്ചയായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജോയ് മാത്യുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ചുട്ടമറുപടിയുമായി താരം രംഗത്ത് എത്തിയിട്ടുണ്ട്. സാമൂഹ്യ -രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടി നോക്കാതെ വിമര്‍ശനം ജോയ് മാത്യുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ അവസരം കിട്ടാത്തതിനാല്‍ ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്ക് വേണ്ടി വിഡ്ഢിത്തങ്ങള്‍ പുലമ്പുന്നുവെന്നാണ് ഒരു പോസ്റ്റ്. ഇന്നലെ പൊടിച്ച തകരയെന്നും ചൊറി മാത്യുവെന്നും ചൊറിയെന്നുമൊക്കെ ഈ പേജില്‍ ജോയ്മാത്യുവിനെതിരെ അധിക്ഷേപം ഉണ്ട്. വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണെന്ന് ജോയ് മാത്യുവിന്റെ മറുപടി. മാത്രമല്ല താന്‍ അഭിനയിച്ചതും അഭിനയിക്കുന്നതുമായ ചിത്രങ്ങളുടെ പട്ടികയും കൂടെ കൊടുത്തിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണൂ അസഹിഷ്ണുത -
വിമർശങ്ങളെ ഭയപ്പെടുന്നവരുടെ
ലൈൻ ഇതാണു-
എന്നാൽ ജനനായകാ
കേട്ടുകൊൾക
അവസരങൾ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-
ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത
കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ
വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാൻ തുടരും
മനുഷ്യസ്നേഹവും രാഷ്ട്രസ്നേഹവും
ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ല
ഇനി "ജനനായ"ന്റെ അറിവിലേക്കായി;
ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂർത്തിയസ്യതുമായ
സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്:
സ്റ്ററീറ്റ് ലൈറ്റ്
ചക്കരമാവിൻ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോൾഡ് കോയിൻസ്
കിണർ
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിൾ
പാതി
ക്വ്വീൻ
ചിപ്പി
ഗൂഡാലോചന
ഒരു സിൽമാക്കാരൻ
ചന്ദ്രഗിരി
ഒരു ചെറുകാറ്റിൽ ഒരു പായ്‌കപ്പൽ
ഉടലാഴം
ഗ്രേറ്റ് ഡാൻസർ
ബലൂൺ ( തമിഴ്)
മലർ മകൾ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തൽക്കാലം കഞ്ഞികുടിച്ച് പോകാൻ ഇതൊക്കെമതി-
എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം-
ദയവായി നിങ്ങൾ എനിക്ക് അവസരങ്ങൾ ഇല്ലാതാക്കരുത് അത് നിങ്ങൾ അസഹിഷ്ണുക്കൾക്ക് ആപത്തായി മാറും-
കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം
മാധ്യമ പ്രവർത്തകനാവും ;നിങ്ങൾക്ക് പണിയാകും -അതിനാൽ നിങ്ങൾ ദയവായി എനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ
വാങ്ങിത്തരുവാൻ ശ്രമിക്കൂ
ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-
#savekeralam












Click it and Unblock the Notifications