മഹിളാ സംഘടനകള്‍ ആഞ്ഞ് തുപ്പിയാല്‍ ആണ്‍കോയ്മ ഒലിച്ച് പോകും, ചളിക്കുണ്ടിലെ നേതാക്കളെ രക്ഷിക്കരുത്...
കോഴിക്കോട്: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ പേര് പരാമര്‍ശിച്ച സിപിഎം തൃശ്ശൂര്‍ സില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെ പിന്തുണച്ച വനിതാ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചും കേരളത്തില്‍ പെരുകുന്ന പീഡനങ്ങളെക്കുറിച്ചും പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പെണ്‍സംഘടനകളുണ്ട്. അവരൊന്നു ആഞ്ഞു തുപ്പിയാല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇവിടത്തെ ആണ്കോയ്മകളെന്ന് ജോയ് മാത്യു പറഞ്ഞു.
എന്നാല്‍ അവര്‍ ചെയ്യുന്നത് ചളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാനാണെന്ന് ജോയ്മാത്യു വിമര്‍ശിച്ചു. പുരുഷ കേന്ദ്രീക്രുതമായ പാര്‍ട്ടി നേതൃത്വം പറയുന്നതിന്നപ്പുറം പാര്‍ട്ടി പെണ്‍സംഘടനകള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നാണു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക. (സംഘടനക്കകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറവെക്കാത്ത പ്രൊഫ് മീനാക്ഷി തംബാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല)
ഇതെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പെണ്‍സംഘടനകളുണ്ട്.
അതില്‍ കുറച്ചുപേര്‍ സമ്മേളനങ്ങള്‍ക്ക് മുന്പില് ബാനര്‍ പിടിക്കാനും ബാക്കിയുള്ളവര്‍ തലയില്‍ തൊപ്പിയും വെച്ച് പ്രകടനങ്ങളില്‍ മറ്റുള്ളവരാല്‍ സംരക്ഷിതരോ സുരക്ഷിതരോ ആയി നടന്നു നീങ്ങുന്നതും കാണാം(മുദ്രാവാക്യം വിളിയും കണ്ടേക്കാം)
ഇനി പ്രത്യ്ക്ഷത്തില് ഒരു പാര്‍ട്ടിയിലും ഇല്ലാത്ത സ്ത്രീ സംഘടനകള്‍ വേറെയുമുണ്ട്
അവര്‍ അവര്‍ക്കാകും പോലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്ത്തു നുമുണ്ട് എന്നാല്‍
പാര്‍ട്ടി പോഷകികളായ മഹിളാസംഘടനകള്‍ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞകാലങ്ങളില്‍
ഫലപ്രദമായി എന്തെങ്കിലും ചെയ്തതായി അറിവില്ല ചെയ്യുന്നതാകട്ടെ ചളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ പാടുപെടുക!
അംഗബലം വെച്ചു നോക്കിയാല്‍ ഈ മഹിളാസംഘടക്കാര്‍ ആഞ്ഞൊരു തുപ്പു കൊടുത്താല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ
ഇവിടത്തെ ആണ്‍കോയ്മകള്‍
പക്ഷെ പുരുഷ കേന്ദ്രീക്രുതമായ പാര്‍ട്ടി നേതൃത്വം പറയുന്നതിന്നപ്പുറം പാര്‍ട്ടി പെണ്‍സംഘടനകള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നാണു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക
(സംഘനടക്കകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറവെക്കാത്ത പ്രൊഫ. മീനാക്ഷി തംബാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല)
ഇതു കൊണ്ടൊക്കെ തന്നെയാണു ബലിയാടുകളായിപ്പോകുന്ന അബലകള്‍ ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഒറ്റപ്പെട്ട തുരുത്തുകള്‍ തേടിപ്പോകുന്നത്.നീതിയുടെ കൊടി തണലായുള്ള
ഇത്തരം തുരുത്തുകളില്‍ മാത്രമാണിപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രതീക്ഷ.

-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications