ലിംഗം പോയ സ്വാമി ക്ലീനായി പുറത്ത് വരും..!!! ലിംഗം ഫിറ്റ് ചെയ്ത് കൃത്രിമലിംഗസ്വാമിയെന്ന് പേരും !!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡനം ചെറുക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയെ പിന്തുണച്ചും അതേസമയം തന്നെ എതിര്‍ത്തും രണ്ട് തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇപ്പോഴുയരുന്ന മുറവിളികള്‍ അവസാനിക്കുമ്പോള്‍ പ്രതിസ്ഥാനത്തുള്ള സ്വാമി കൂളായി രക്ഷപ്പെടുമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കില്ലെന്നും വാദിക്കുന്നു സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യു. ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.

ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണി ഗൂഢാലോചന നടത്തി..!!! മാണിയെ മുഖ്യമന്ത്രിയാക്കും...!!!

ലിംഗം മുറിയെക്കുറിച്ച്

ലിംഗം മുറിയെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞാണ് ജോയ്മാത്യു തുടങ്ങുന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച മാറ്റിയതില്‍ ആ പെണ്‍കുട്ടിയെ പിന്തുണയ്ക്കുക എന്നത് സ്ത്രീ പീഡനങ്ഹള്‍ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രതീകം തന്നെയാണെന്നതില്‍ സംശയമില്ലെന്ന് ജോയ്മാത്യു പറയുന്നു. താനും അതിനെ പിന്തുണയ്ക്കുന്നു.

ലിംഗം മുറിച്ചതാര്

പക്ഷേ ലിംഗനഷ്ട സ്വാമി പറയുന്നത് തന്റെ ലിംഗം സ്വയം മുറിച്ചതാണ് എന്നാണ്. പെണ്‍കുട്ടി പറയുന്നു താനാണ് അത് ചെയ്തത് എന്ന്. പോലീസ് ആരുടെ ഭാഗം വിശ്വസിക്കും എന്നത് ചോദ്യമാണ്. ജനവികാരവും ഭരണവികാരവും മറ്റും മാനിക്കുമ്പോള്‍ പോലീസിന് സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയില്‍ കേസെടുക്കുന്നതെങ്ങനെ ?

ലിംഗം സ്വയം മുറിച്ചതെന്ന്

ഇനി സ്വാമിയുടെ പേരില്‍ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കില്‍ പോലീസിന് കേസെടുക്കാം. അപ്പോള്‍ സ്വാമിക്ക് കോടതിയില്‍ വേണമെങ്കില്‍ മൊഴി മാറ്റാം. അടുത്ത പടിയായി മിടുക്കന്മാരായ വക്കീലന്മാരെ വെച്ച് കേസ് വാദിക്കും. അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു പ്രയാസവും ഇല്ല.

സ്വാമി ക്ലീനായി പുറത്ത് വരും

ശേഷം സ്വാമി ക്ലീനായി പുറത്ത് വരും. ശിഷ്ടകാലം കൃത്രിമലിഗം ഫിറ്റ് ചെയ്ത് കൃത്രിമലിംഗ സ്വാമി എന്ന അപരനാമത്തില്‍ അറിയപ്പെടുമെന്നും ജോയ് മാത്യു പരിഹസിക്കുന്നു. ഇനി പെണ്‍കുട്ടിയുടെ കാര്യമെടുത്താല്‍ പൊതുവികാരം മാനിച്ച് പോലീസിന് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുക്കാതെയിരിക്കാം. അതാണ് വേണ്ടതും.

മന്ത്രി വരെയാകും

കേസില്‍ നിന്നും രക്ഷപ്പെടുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച് ചിരിക്കും. നിരപരാധിത്വം തെളിയിക്കപ്പെട്ടതിനാല്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍്ക്കാന്‍ പ്രയാസം കാണില്ല. തുടര്‍ന്ന് സ്വാമി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയോ ഏതെങ്കിലംു കോര്‍പ്പറേഷന്‍ മേധാവിയോ ആകുന്നത് കാണാമെന്നും ജോയ് മാത്യും പറയുന്നു.

പെൺകുട്ടിക്ക് നീതിയില്ല

ഇപ്പോള്‍ ഓരിയിടുന്നവരൊക്കെ അപ്പോള്‍ സ്വാമിയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കും. പെണ്‍കുട്ടിക്ക് എന്ത് നീതിയാണ് ലഭിക്കുകയെന്ന് ജോയ് മാത്യു ചോദിക്കുന്നു. അവള്‍ക്ക് വേണ്ടി കട്ട സപ്പോര്‍്ട്ട് എന്ന് ആരവം ഉയര്‍ത്തുന്ന പൊന്നാങ്ങളമാര്‍ ഈ പെങ്ങള്‍ക്ക് വേണ്ടി എന്തുചെയ്യുമെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഗോവിന്ദച്ചാമിമാർ ഉണ്ടാവുന്നത്

ലിംഗനഷ്ടക്കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്വാമിയെ ജനകീയ വിചാരണ ചെയ്യുമോ..ഒരു കല്ലെങ്കിലും എറിയുമോ..എന്തിന് ഒരു വഴിതടയല്‍ പോലും ഈ പൊന്നാങ്ങളമാര്‍ ചെയ്യില്ലെന്നും ജോയ് മാത്യു പറയുന്നു. ചെയ്യുമായിരുന്നുവെങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഉണ്ടാവില്ലെന്നും ജോയ് മാത്യു ഓര്‍മ്മപ്പെടുത്തുന്നു.

English summary
Joy Mathew's facebook post against Petta rape issue
Please Wait while comments are loading...