കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയെ പോയ തോക്ക് സ്വാമിയെ വരെ പൊക്കി!!അനുഭാവം പ്രകടിപ്പിക്കാന്‍ ജോയ് മാത്യുവിന് പേടി!!

ജിഷ്ണുവിന്റെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിച്ച് പോയവരെ അറസ്റ്റ് ചെയ്‌തെന്നും അതിനാല്‍ ജിഷ്ണുവിന്റെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ സാമൂഹ്യ പ്രവര്‍ത്തകരായ ഷാജഹാന്‍, ഷാജിര്‍ഖാന്‍, മിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് ജോയ് മാത്യു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജോയ്മാത്യു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിച്ച് പോയവരെ അറസ്റ്റ് ചെയ്‌തെന്നും അതിനാല്‍ ജിഷ്ണുവിന്റെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു. നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ജിഷ്ണു പ്രണോയിയുടെ സംഭവത്തില്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാരെയും ജോയ്മാത്യു പരിഹസിക്കുന്നു. നോട്ട് കിട്ടാതാവുമ്പോള്‍ വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ മുന്നില്‍ കണ്ട് ഒരു സമരത്തിനും ഇല്ലെന്നും ജോയ് മാത്യു പറയുന്നു.

joy mathew

അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഢാലോചന കുറ്റവും. ഷാജഹാനും ഷാജിര്‍ഖാനും മിനിയും അങ്ങനെ ജയിലിലായി- തോക്കില്ലാതെ അതിനടുത്തൂടെ കടന്നു പോയ തോക്ക് സ്വാമി വരെ അകത്തായി. അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഞാനിതാ പിന്‍വാങ്ങുന്നു-നോട്ട് കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ മുന്നില്‍ കണ്ട് ഒരു പ്രതിഷേധത്തിനും നമ്മളില്ല- ജോയ് മാത്യു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ഓഫീസിനു മുന്നല്‍ സമരത്തിന് എത്തിയത്. നിരാഹാര സമരത്തിനെത്തിയ ഇവരെ ഡിജിപി ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ബലംപ്രയോഗിച്ച് ജിഷ്ണുവിന്റെ അമ്മ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സാമൂഹ്യ പ്രവര്‍ത്തകരായ ഷാജഹാന്‍, ഷാജിര്‍ഖാന്‍, മിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

സമരത്തില്‍ തള്ളിക്കേറി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് ഇവരാണെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സമരത്തിനിടെ തോക്ക് സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദയും അറസ്റ്റിലായിരുന്നു. എന്നാല്‍ താന്‍ സമരത്തിനെത്തിയതല്ലെന്ന് പറഞ്ഞിട്ടും അയാളെ വിട്ടയച്ചിട്ടില്ല.

English summary
joy mathew facebook post on shajahan's arrest. criticise pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X