Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘി ലൈനില്‍ ജോയ് മാത്യു!! കന്നുകാലി നിരോധനത്തിന്റെ ഗുണങ്ങള്‍ കേട്ടില്ലേ? ഒന്നല്ല,നിരവധിയുണ്ടെന്ന്..

നല്ല മാംസം ലഭ്യമാക്കാന്‍ എന്താണ് പോംവഴിയെന്ന് ആലോചിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം

കോഴിക്കോട്: കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുള്ള കേന്ദ്രത്തിന്റെ ഉത്തരവിനു പിന്തുണയുമായി പ്രമുഖ നടനും സംവിധായകനുമായ ജോയ് മാത്യു. ഈ നിയമം കൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം വിശദീകരിക്കുന്നു.

 നല്ല മാംസം ലഭിക്കും

നല്ല മാംസം ലഭിക്കും

പുതിയ നിയമം നിലവില്‍ വരുന്നതോടെ നല്ല മാംസം ലഭിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 60 ശതമാനവും മാംസബുക്കുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ രോഗാണുമുക്തവും വൃത്തിയുള്ളതുമായ മാംസം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിളിച്ചിട്ട് കാര്യമില്ല

നിലവിളിച്ചിട്ട് കാര്യമില്ല

നല്ല മാംസം ലഭ്യമാക്കാന്‍ എന്താണ് പോംവഴിയെന്ന് ആലോചിക്കാതെ ബീഫ് നിരോധിച്ചേ, ഫാസിസം വന്നേ എന്നു തലയില്‍ കൈവച്ച് നിലവിളിക്കുകകയല്ല, മറിച്ച് തലയ്ക്കുള്ളില്‍ വല്ലതുമുണ്ടോയെന്ന് സ്വയം തലകുലുക്കി നോക്കുകയാണ് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.

നന്നാവാനുള്ള വെല്ലുവിളി

നന്നാവാനുള്ള വെല്ലുവിളി

കന്നുകാലി നിരോധനം ഓരോ സംസ്ഥാനത്തിനും സ്വയം നന്നാവാനുള്ള വെല്ലുവിളിയാണ്. നിരവധി ആധുനിക അറവുശാലകള്‍ ആരംഭിക്കാനുള്ള സാധ്യതയും സാഹചര്യവുമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നു സ്വയം പര്യാപ്തത നേടാനാവുമെന്ന് ആലോചിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമായി വേണം പുതിയ നിയമത്തെ കാണാന്‍. ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുകയെന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭരണകൂടം പൊട്ടത്തരം ചെയ്യില്ല

ഭരണകൂടം പൊട്ടത്തരം ചെയ്യില്ല

മാംസബുക്കുകളായ ഇന്ത്യയിലെ സാധാരണക്കാരുടെ ഇഷ്ടഭക്ഷണമാണ് ബീഫ്. അതു നിരോധിക്കുകയെന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല. നിലവിലെ ഉത്തരവില്‍ അങ്ങനെ പറയുന്നുമില്ല.

ഉപദേശം നല്‍കാം

ഉപദേശം നല്‍കാം

മതാനുഷ്ടാനങ്ങളുടെ ഭാഗമായി മൃഗങ്ങളെ അറവിനു വിധേയമാക്കരുതെന്നത് വിശ്വാസികളെ സംബന്ധിക്കുന്ന കാര്യമാണ്. ഇഷ്ടം പോലെ വിശ്വാസികളും അവരുടെ നേതാക്കളുമെല്ലാം അതേപ്പറ്റി ചിന്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവിശ്വാസിയായ താന്‍ അതേക്കുറച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ല. അവര്‍ക്ക് ബുദ്ധിപരമായ സഹായം വേണമെന്ന് വച്ചാല്‍ താന്‍ അതിനു തയ്യാറാണെന്ന് ജോസ് മാത്യു വ്യക്തമാക്കി.

തെരുവുനായ്ക്കളെ നിയന്ത്രിക്കും

തെരുവുനായ്ക്കളെ നിയന്ത്രിക്കും

നിലവില്‍ നമുക്ക് ശാസ്ത്രീയമായ അറവുശാലകളില്ല. വൃത്തിഹീനമായ സ്ഥലങ്ങളില്‍ വച്ചാണ് വളരെ പ്രാകൃതമായി മൃഗങ്ങളെ അറുത്തു കൊല്ലുന്നത്. മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ തള്ളുകയും ചെയ്യുന്നു. അതു രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവുനായ്ക്കളെ നരഭോജികളാക്കുന്നു. രക്തത്തിന്റെ രുചി അറിയുന്നതു കൊണ്ടാണ് തെരുവുനായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുന്നതും കൊല്ലുന്നതുമെന്ന് അദ്ദേഹം കുറിച്ചു.

കയറ്റി അയക്കാം

കയറ്റി അയക്കാം

ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയല്‍ രാജ്യങ്ങളിലേക്കോ കന്നുകാലികളെ കയറ്റി അയക്കാം. അവിടെയൊക്കെ നല്ല ശാസ്ത്രീയ അറവുശാലകളുണ്ട്. അവിടെ വച്ച് വൈദ്യപരിശോധന നടത്തി കൊന്നു സംസ്‌കരിച്ച് ടിന്നുകളിലാക്കി കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുക. ബീഫ് കഴിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാത്ത സ്ഥിതിക്ക് കേന്ദ്ര നിയമത്തെ മറികടക്കാന്‍ നല്ല വഴി ഇതല്ലേയെന്നും ജോയ് മാത്യു ചോദിക്കുന്നു.

വരുമാനമുണ്ടാക്കാം

വരുമാനമുണ്ടാക്കാം

കേരളത്തിലെ പകുതിയില്‍ അധികം പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും ലാഭത്തില്‍ അല്ല. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍, ചൈന സര്‍ക്കാരുകളുമായി ചേര്‍ന്ന് കേരള സര്‍ക്കാരിന് കന്നുകാലി കയറ്റുമതി വലിയ ബിസിനസാക്കി മാറ്റി വരുമാനമുണ്ടാക്കാം. ലോട്ടറിയും കള്ളു വിറ്റല്ല ഖജനാവ് നിറയ്‌ക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കുകയല്ല ചെയ്യേണ്ടത്

പ്രതിഷേധിക്കുകയല്ല ചെയ്യേണ്ടത്

കന്നുകാലി നിരോധനത്തിനെതിരേ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക, കേന്ദ്ര മന്ത്രിയുടെ കോലം കത്തിക്കുക എന്നൊക്കെ പറഞ്ഞ് മര്യാദയ്ക്ക് ജോലിയെടുത്ത് ജീവിക്കേണ്ട ചെറുപ്പക്കാരെ കൊണ്ടു പോയി പോലീസുകാരില്‍ നിന്നു തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുകയല്ല ചെയ്യേണ്ടത്. ഇതിന്റെയൊക്കെ കാലം കഴിഞ്ഞുവെന്നും പുതിയ തലമുറയ്ക്ക് ഇതില്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+