താന്‍ രണ്ടു പേര്‍ക്കൊപ്പം... ഒന്ന് സിനിമ, രണ്ടാമത്തേത്... ജോയ് മാത്യുവിന്റെ കിടുക്കന്‍ പോസ്റ്റ്
രാമലീല സിനിമയെ എതിര്‍ക്കുന്നവര്‍ക്കെതിരേ ജോയ് മാത്യു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് നായകനായി അഭിനയിച്ച രാമലീലയ്‌ക്കെതിരേ ഒരു വിഭാഗം ശക്തമായി പ്രതിഷേധിക്കെ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കിടിലന്‍ ഫേസ്ബുക്ക് പോസ്റ്റ്. അടുത്തയാഴ്ചയാണ് രാമലീലയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേരാണ് ഇതിനകം രംഗത്തുവന്നത്. റിമാന്‍ഡില്‍ കഴിയുന്ന ഒരു താരത്തിന്റെ സിനിമയെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്നായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവര്‍ക്കും അവകാശം
രാമലീല ബഹിഷ്‌കരിക്കണമെന്നു പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതു കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും അവകാശമുണ്ടെന്നും അതാണ് ജനാധിപത്യത്തിന്റെ രീതിയെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

പുരുഷ കേന്ദ്രീകൃതം
സിനിമയും പുരുഷ കേന്ദ്രീകൃതം തന്നെയാണ്. നല്ല സിനിമകളുടെ വക്താക്കളായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ പോലും താരത്തിന്റെ ഡേറ്റ് നോക്കിയാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ സ്രഷ്ടാവിനേക്കാള്‍ നായകന്റെ പേരില്‍ തന്നെയാണ് സിനിമയെന്ന ഉല്‍പ്പനം അറിയപ്പെടുന്നത്. കേരളത്തില്‍ മഞ്ജു വാര്യര്‍ക്കു മാത്രമേ അത്തരത്തിലുള്ള സ്റ്റാര്‍ഡം കല്‍പ്പിച്ചു നല്‍കിയിട്ടുള്ളൂ.

രാമലീലയുടെ സംവിധായകന്‍
രാമലീലയുടെ സംവിധായകന് ഇതിനു മുമ്പ് ഒരു സിനിമ ചെയ്ത് തന്റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ദിലീപ് ചിത്രമെന്ന പേരില്‍ തന്നെയാവും രാമലീലയും തിയേറ്ററുകളിലെത്തുക. അത് സംവിധായകന്റെ കുറ്റമല്ലല്ലോയെന്നും ജോയ് മാത്യു പറയുന്നു.

സംവിധായകന് പ്രവചിക്കാനാവില്ല
തന്റെ സിനിമയില്‍ പങ്കെടുക്കുന്നവര്‍ ഭാവിയില്‍ ഏത് ക്രിമിനല്‍ കേസിലാണ് ഉള്‍പ്പെടുകയെന്ന് ഒരു സംവിധായകനും പ്രവചിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

മലയാളികള്‍ മൂഢരല്ല
കുറ്റാരോപിതനായ ആള്‍ നായകനായി വരുന്ന സിനിമ തിയേറ്ററില്‍ വിജയിച്ചാല്‍ ജയിലില്‍ കിടക്കുന്ന കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതി വിധി കല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മൂഡരാണോ മലയാളികളെന്നും ജോയ് മാത്യു ചോദിച്ചു.

സിനിമ പരാജയപ്പെട്ടാല്‍...
രാമലീല പ്രേക്ഷകര്‍ തിരസ്‌കരിച്ചെന്നിരിക്കട്ടെ, കോടതി മറിച്ചു ചിന്തിക്കുമെന്നും കുറ്റാരോപിതനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നതിനെ വങ്കത്തമെന്നാണ് പറയുക. കോടതിക്ക് അതിന്റേതായ രീതികളും കീഴ് വഴക്കങ്ങളുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എതിര്‍ക്കുന്നവരോട് ഒരു ചോദ്യം
രാമലീലയെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം. ലോക പ്രശസ്ത പോളിഷ് സംവിധായകനായ റോമന്‍ പോളാന്‍സ്‌കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ്. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ദി പിയാനിസ്റ്റെന്ന എന്ന സിനിമ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരും ഫാസിസ്റ്റ് വിരുദ്ധരുമായ സിനിമാക്കാര്‍ ഇപ്പോഴും ക്ലാസിക്കായി കൊണ്ടാടുന്ന ചിത്രമാണ്.

ഏത് പക്ഷം ?
രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ല എന്നു മനസ്സിലാക്കുക. ഇത്രയും പറയുമ്പോള്‍ താങ്കള്‍ ഏതു പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരും. തീര്‍ച്ചയായും ഞാന്‍ അവളോടൊപ്പം തന്നെ, എന്നാല്‍ അതേ സമയം സിനിമയോടൊപ്പവുമാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ഒറ്റത്താപ്പ്
ആത്യന്തികമായി സിനിമ നല്ലതാണോയെന്നാണ് നോക്കേണ്ടത്. അപ്പോള്‍ മാത്രമേ നല്ല സിനിമകളും അതിനു സംവിധായകന്റെ കൈയ്യൊപ്പം കാണാനാവൂ. ഇത്രയും പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ ഇത് ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധയ്ക്ക് ഒരു കാര്യം പറയട്ടെ, ഇതാണ് ഒറ്റത്താപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications