കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്രോളന്മാരെ പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെട്ടു'!!!ഫേസ്ബുക്ക് പ്രതികരണങ്ങള്‍ അവസാനിപ്പിക്കുന്നു..

ട്രോളന്‍മാര്‍ക്ക് ഉപയോഗിക്കാനായി ഒരു വാചകവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നതായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലെ ട്രോളന്‍മാരുടെയും ഓണ്‍ലൈന്‍ പത്രക്കാരുടെയും ശല്യം സഹിക്കാവുന്നതിലുമപ്പുറമായതിനാലാണ് ഇനി മുതല്‍ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

താന്‍ ഫേസ്ബുക്കില്‍ എഴുതുന്നതില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മാത്രം മുറിച്ചെടുത്ത് ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നവരുടെയും, ഓണ്‍ലൈന്‍ പത്രക്കാരുടെയും ശല്യം സഹിക്കവയ്യാത്തതിനാലാണ് ഫേസ്ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്താന്‍ ജോയ് മാത്യു തീരുമാനിച്ചത്.

ശല്യം സഹിക്കാനാവില്ല...

ശല്യം സഹിക്കാനാവില്ല...

പ്രതികരണങ്ങള്‍ക്ക് തല്‍ക്കാലം വിട എന്ന് പറഞ്ഞാണ് ജോയ് മാത്യുവിന്റെ പുതിയ പോസ്റ്റ് ആരംഭിക്കുന്നത്. പേടി തനിക്ക് പരിചയമില്ലാത്ത ഒന്നാണെന്നും, എന്നാല്‍ ശല്യം തനിക്ക് സഹിക്കവയ്യാത്ത ഒന്നാണെന്നും ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.

പ്രതികരണങ്ങള്‍ നിര്‍ത്തുന്നു...

പ്രതികരണങ്ങള്‍ നിര്‍ത്തുന്നു...

താന്‍ എഴുതുന്ന പോസ്റ്റുകളില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മാത്രം മുറിച്ചെടുത്ത് ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരുടെയും, ഓണ്‍ലൈന്‍ പത്രക്കാരുടെയും ശല്യം സഹിക്കവയ്യാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നതായും ജോയ് മാത്യു പറഞ്ഞു.

ട്രോളന്‍മാരെ പേടിച്ച് ജോയ്മാത്യു ഓടിരക്ഷപ്പെട്ടു...

ട്രോളന്‍മാരെ പേടിച്ച് ജോയ്മാത്യു ഓടിരക്ഷപ്പെട്ടു...

രസകരമായ ഒരു വാചകത്തോട് കൂടിയാണ് ജോയ് മാത്യു തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും അവസാനിപ്പിക്കുന്നത്. ട്രോളന്‍മാര്‍ക്ക് ഉപയോഗിക്കാനായി ഒരു വാചകവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്, ട്രോളന്‍മാരെ പേടിച്ച് ജോയ്മാത്യു ഓടിരക്ഷപ്പെട്ടു എന്നാണ് ആ വാചകം. വിവിധ വിഷയങ്ങളില്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഏറ്റവുമൊടുവില്‍ കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പ്രതികരണങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

English summary
Joy mathew's new facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X