വിഡി സതീശൻ ജയിച്ച് കഴിഞ്ഞെന്ന് ജോയ് മാത്യു, 'പിണറായിയോട് ബൈബൈ, ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും'
സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോയ് മാത്യു. പിണറായിയോട് ജനം ബൈബൈ പറഞ്ഞ് കഴിഞ്ഞുവെന്നും വിഡി സതീശൻ ജയിച്ച് കഴിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ യുഡിഎഫിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട നേതാക്കൾ ഉണ്ടെന്നും ഇടതുപക്ഷത്ത് പ്രതിപക്ഷ നേതാവ് ആകാ പോലും ഒരാൾ ഇല്ലെന്നും ജോയ് മാത്യു പറഞ്ഞു. ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നും സീറ്റുകൾ നേടുമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
ജോയ് മാത്യുവിന്റെ വാക്കുകൾ: '' കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിന്റെ പ്രതിഫലനം തന്നെയാണ് തിരഞ്ഞെടുപ്പില്‍ കാണുക. അപ്പോള്‍ അധികപേരും പറയുന്നത് ബൈ ബൈ പിണറായി എന്നാണ്. തുടര്‍ഭരണം ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇത് എല്‍ഡിഎഫിന്റെ അവസാന ഭരണമാണ്. ജനങ്ങള്‍ എത്രമാത്രം മാറ്റം ആഗ്രഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ നോക്കിയാലും ജനങ്ങളോട് നേരിട്ട് സംസാരിച്ചാലും അതാണ് മനസ്സിലാകുന്നത്.

വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ആകാമെന്ന് വിഡി സതീശന്‍ പറഞ്ഞത് ഭയങ്കര വൈറലായി. ചിന്തിക്കുന്ന ചെറുപ്പക്കാര്‍ മാറി ചിന്തിക്കും. അതുകൊണ്ട് തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. മുഖ്യമന്ത്രി ആരാകും എന്ന് പറയാനാകില്ല. താന്‍ കോണ്‍ഗ്രസുകാരനല്ല. ഒന്നിനൊന്ന് മെച്ചപ്പെട്ട ഒരുപാട് നേതാക്കള്‍ യുഡിഎഫിലുണ്ട്. മറുവശത്ത് പിണറായി വിജയന് പകരം ഒരു മുഖ്യമന്ത്രിയില്ല.
എല്‍ഡിഎഫ് ആണ് പ്രതിപക്ഷത്ത് എങ്കില്‍ കൊള്ളാവുന്ന ഒരു പ്രതിപക്ഷ നേതാവിനെ കാണിച്ച് തരാന്‍ സാധിക്കുമോ. കാര്യങ്ങള്‍ പഠിച്ച് പറയുന്ന, നിയമസഭയില്‍ വീറോടെ പൊരുതുന്ന ഒരു നേതാവ് ഇടതുപക്ഷത്തില്ല. ശൈലജ ടീച്ചറൊക്കെ ജയിക്കാന്‍ പ്രയാസമാണ്. വിഡി സതീശന്‍ പുല്ല് പോലെ ജയിക്കും. അയാള്‍ ജയിച്ച് കഴിഞ്ഞു.
പിണറായി പറയുന്നതിനെ ആരും വിലക്കെടുക്കുന്നില്ല. വീട്ടില്‍ പോയി ചോദിക്ക് എന്നൊക്കെയാവും മറുപടി കിട്ടുക. ഞാന്‍ അതൊന്നും കണക്കിലെടുക്കുന്നില്ല. ചിന്താശേഷി ഉളള ആളല്ല, ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുന്നതല്ലാതെ. നികേഷ് എഴുതി കൊടുക്കുന്നതാണ് തോന്നുന്നു പറയുന്നത്. വയനാട് ഫണ്ട് വിവാദം കോണ്‍ഗ്രസിനെ ബാധിക്കില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ ടൗണ്‍ഷിപ്പില്‍ ആളുകള്‍ താമസം തുടങ്ങിയിട്ടില്ല. ഇപ്പോഴും ഒരുപാട് വാഗ്ദാനങ്ങളാണ് ഉളളത്.
സിനിമാ മേഖലയില്‍ നിന്ന് എത്ര പേര്‍ നിയമസഭയില്‍ എത്തുമെന്ന് പറയാനാകില്ല. സുധീര്‍ കരമന എല്‍ഡിഎഫില്‍ ആയത് കൊണ്ട് വിജയിക്കണം എന്ന് പറയാനാകില്ല. പക്ഷേ പാവം മനുഷ്യനാണ്. സിപി ജോണ്‍ നല്ല മത്സരാര്‍ത്ഥിയാണ്. ഗണേഷിനെയൊക്കെ മടുത്തു. രമേഷ് പിഷാരടി ഉറപ്പായും സഭയിലെത്തും.
ബിജെപി വന്‍ മുന്നേറ്റം നടത്തും. സിപിഎമ്മും ബിജെപിയും തമ്മിലുളള ബന്ധം തലശേരിയില്‍ അടക്കം വളരെ വ്യക്തമായിട്ട് അറിയാം. പാലക്കാടും നേമത്തും അടക്കം ശക്തമായ മുന്നേറ്റം നടത്തും. 2-3 സീറ്റുകളുണ്ടാകാന്‍ സാധ്യത ഉണ്ട്. കേരളത്തിലെ ആളുകള്‍ സാരിയിലും പണത്തിലും വീഴുന്നവരല്ല. ഇവിടെ ഉളള ആളുകള്‍ ഒരിക്കല്‍ കിറ്റില്‍ വീണതാണ്, ഇനി അത് സംഭവിക്കില്ല''.












Click it and Unblock the Notifications