Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ മതിലിനോടൊപ്പമല്ല മഞ്ജു വാര്യര്‍ക്കൊപ്പമെന്ന് ജോയ് മാത്യൂ; സഖാക്കളുടെ രതിജന്യതക്ക് ചികിത്സ വേണം

ജനുവരി ഒന്നിന് കാസര്‍കോടു മുതല്‍ തിരുവനന്തപുരം നീണ്ടു നില്‍ക്കുന്ന വനിതാ മതില്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തോടനുബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകളുടെ ഭാഗമായാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. പുന്നല ശ്രീകുമാര്‍ കണ്‍വീനറായ നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാ മതില്‍ സൃഷ്ടിക്കുന്നത്.

ബിജെപിയും യുഡിഎഫും തുടക്കത്തില്‍ തന്നെ ഏതിരായ വനിതാ മതിലിനെതിരെ കഴിഞ്ഞ ദിവസം എന്‍എസ്എസും കെസിബിസിയും സമസ്തുയമൊക്കെ രംഗത്തി വന്നുകഴിഞ്ഞു. ഇതിനിടെയാണ് നടി മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുന്നതും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്തുണ പിന്‍വലിക്കുന്നതും. ഇതോടെ നടിക്കെതിരെ സൈബര്‍ അക്രമണവും ശക്തമായിരുന്നു. ഈ സംഭവത്തിലും വനിതാ മതിലിന്റെ കാര്യത്തിലും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുയാണ് നടന്‍ ജോയ്മാത്യു.. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യം പിന്തുണ

ആദ്യം പിന്തുണ

'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്ന് പറയുന്ന വീഡിയോയിലൂടെയായിരുന്നു വനിത മതിലിന് പിന്തുണ അറിയിച്ച് നടി ആദ്യം രംഗത്ത് എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് പിന്നാലെ അവര്‍ നിലപാട് മാറ്റുകയും ചെയ്തു.

രാഷ്ട്രീയ നിറം

രാഷ്ട്രീയ നിറം

പരിപാടിക്ക് രാഷട്രീയ നിറം വന്നെന്ന കാരണം പറഞ്ഞാണ് താരം പിന്മാരിയിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

സൈബര്‍ അക്രമണം

സൈബര്‍ അക്രമണം

ഇതിന് പിന്നാലെയാണ് മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ അക്രമണം രൂക്ഷമാവൂന്നു. മഞ്ജുവിനെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലായിരുന്നു പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാമണ് വനിതാ മതിലോനുള്ള തന്റെ നിലപാട് വ്യക്തമാക്കിയും മഞ്ജുവിന് പിന്തുണയര്‍പ്പിച്ചും ജോയ്മാത്യൂ രംഗത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ ഫേസുബ്ക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മതിലിനോടൊപ്പമല്ല

മതിലിനോടൊപ്പമല്ല

മതിലിനോടൊപ്പമല്ല. മഞ്ജുവിനോടൊപ്പമാണ്

സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്‌റ് കാരാണെന്ന് 'നടിക്കുന്ന' നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങള്‍ക്കും അല്പത്തരങ്ങള്‍ക്കും കയ്യടിക്കാത്തവരെ പാര്‍ട്ടി ഫാന്‌സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവര്‍ക്ക് മടിയില്ല.

മതിലുകളില്ലാത്ത ആകാശം

മതിലുകളില്ലാത്ത ആകാശം

മതിലുകളില്ലാത്ത ആകാശം സ്വപ്‌നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതുകൊണ്ടാണ് മതില്‍ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ എന്ന തിരിച്ചറിവുണ്ടാവാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

മഞ്ജുവും ചെയ്തത് ഇതാണ്

മഞ്ജുവും ചെയ്തത് ഇതാണ്

വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ഒന്ന് ചാരി നില്‍ക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവര്‍ വിടപറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാര്‍ട്ടി ഫാന്‍സുകാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല.

അവര്‍ കണ്ടുശീലിച്ച വിപ്ലവനിതകള്‍

അവര്‍ കണ്ടുശീലിച്ച വിപ്ലവനിതകള്‍

കാരണം അവര്‍ കണ്ടുശീലിച്ച വിപ്ലവനിതകള്‍ പാര്‍ട്ടി ജാഥയ്ക്ക് തലയില്‍ തൊപ്പിയും കൈകളില്‍ താലപ്പൊലിയുമായി പാര്‍ട്ടിപുരുഷ സംരക്ഷിത വലയത്തില്‍ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ?

മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല

മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല

ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോള്‍പിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉള്‍ക്കൊള്ളാനാകും? മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ വെള്ളാപ്പളിയുടെ മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല.

പാര്‍ട്ടിസൈബര്‍ അടിമകള്‍

പാര്‍ട്ടിസൈബര്‍ അടിമകള്‍

പക്ഷെ മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടിസൈബര്‍ അടിമകള്‍ എഴുതി വെക്കുന്ന വൃത്തികേടുകള്‍ കാണുബോള്‍ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബര്‍ സഖാക്കളെന്നു.

ആദ്യം ചെയ്യേണ്ടത്

ആദ്യം ചെയ്യേണ്ടത്

മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ ഈ രാഷ്ട്രീയപാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതില്‍പ്പണിക്കാരില്‍ അല്പമെങ്കിലും വിവരമുള്ളവര്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ സൈബര്‍ അടിമകളുടെ രതിജന്യ ((sexual frutsrations)അസുഖത്തിന് ചികിത്സക്കുള്ള ഏര്‍പ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടല്‍?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+