കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ അവനവന്‍ കോടതി; ഇതാണ് നവോത്ഥാന ചിന്തകള്‍; സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് ജോയി മാത്യു

Google Oneindia Malayalam News

ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് നല്‍കിയ പീഡനപരാതായില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള ഏറ്റവും വലിയ രണ്ടാമത്തെ അച്ചടക്ക നടപടിയായ 6 മാസത്തെ സസ്‌പെന്‍ഷന്‍ ആയിരുന്നു ശശിക്കെതിരെ പാര്‍ട്ടി കൈകൊണ്ട നടപടി.

<strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും</strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും

ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമായിരുന്നു ശശിക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറായത്. പാര്‍ട്ടി നടപടി എടുത്തെങ്കിലും ശശിക്കെതിരെ പോലീസ് നിയമപരമായി നടപടി സ്വീകരിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനം ഇപ്പോഴും തുടരുകയാണ്. ഈ വിഷയത്തില്‍ ജോയ്മാത്യൂ നടത്തുന്ന വിമര്‍ശനം ഇങ്ങനെ..

പാര്‍ട്ടി തന്നെ

പാര്‍ട്ടി തന്നെ

പാര്‍ട്ടി വനിതാ നേതാവ് അപമാനിക്കപ്പെട്ടാല്‍ പാര്‍ട്ടി തന്നെ നടപടിയെടുത്ത് തുടങ്ങിയാല്‍ പണികിട്ടുന്നത് കൈക്കൂലി വാങ്ങാന്‍ തീരുമാനിച്ച പോലീസുകാര്‍ക്കും വക്കീലന്‍മാര്‍ക്കുമാണെന്നുമാണ് ജോയി മാത്യൂ പരിഹസിക്കുന്നത്.

പരിഹാസം

പരിഹാസം

വളരെ പെട്ടെന്ന് തന്നെ ശശിക്കെതിരെ നടപടി ഉണ്ടായ ഈ മാര്‍ഗ്ഗം മറ്റു പാര്‍ട്ടികള്‍ക്കും സ്വീകരിക്കാമെന്നാണ് പരിഹാസ രൂപേണ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അവനവന്‍ കോടതി

അവനവന്‍ കോടതി

അവനവന്‍ കോടതി അതിവേഗ കോടതി
----------------------------
പാര്‍ട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ ഉപദ്രവിക്കപ്പെട്ടാലോ പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടിതന്നെ കമ്മീഷനെ വെച്ചു കുറ്റവാളിക്ക് ശിക്ഷ നല്‍കുന്ന ജനകീയ വിചാരണകള്‍ നടപ്പിലായാല്‍ പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാന്‍ തീരുമാനിച്ച പോലീസുകാര്‍ക്കാണ്.

പോലീസ് കേസ്

പോലീസ് കേസ്

കൂട്ടത്തില്‍ കേസ് വാദിക്കാന്‍ തയ്യാറായി തയ്യാറായിനില്‍ക്കുന്ന വക്കീല്മാര്‍ക്കും അതിനോടൊക്കെ ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന സകലമാന പേര്‍ക്കുമാണ്. അല്ലെങ്കിലും ഒരു പോലീസ് കേസ്, അതുമല്ലെങ്കില്‍ കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്യല്‍.

മറ്റെന്തു വേണം?

മറ്റെന്തു വേണം?

ആയുസ്സ് പാഴാവാന്‍ മറ്റെന്തു വേണം? ചുരുങ്ങിയത് ഒരു മൂന്നുവര്ഷമെങ്കിലും കോടതി കയറിയിറങ്ങേണ്ടി വരും. ഇതാണെങ്കില്‍ മൂന്നു മാസം കൊണ്ട് കേസ് കേസ് കേട്ടു, പഠിച്ചു, വിധിയും നടപ്പിലാക്കി.

ലാഭവും കിട്ടും

ലാഭവും കിട്ടും

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ഇതുവഴി ജുഡീഷ്യറിയുടെ ജോലി ഭാരം കുറയും ഖജനാവിനു ലാഭവും ലാഭവും ലാഭവും കിട്ടും.

പാര്‍ട്ടി പോലീസ്

പാര്‍ട്ടി പോലീസ്

ഇതൊക്ക മുന്‍കൂട്ടി കണ്ടു കൊണ്ടായിരിക്കണം സ്വന്തം പാര്‍ട്ടിയുടെ ഭരണത്തിലുള്ള പോലീസിനെ ഒഴിവാക്കി പാര്‍ട്ടി പോലീസിനെ പരാതിക്കാരി സമീപിച്ചത് എന്നു തോന്നുന്നു. അല്ലാതെ അല്ലാതെ പോലീസില്‍ പോലീസിലുള്ള വിശ്വാസക്കുറവ് ആകുവാന്‍ സാധ്യതയില്ല ഇത്തരം പുരോഗമപരമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതിനെയായിരിക്കണം നവോഥാന ചിന്തകള്‍ എന്ന് പറയുന്നത് എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റ്

ജോയ്മാത്യു

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ശശിക്കെതിരെ വനിതാ നേതാവ് പരാതിയുമായി മുന്നോട്ട് വന്നത്. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു.

അന്വേഷണ കമ്മീഷന്‍

അന്വേഷണ കമ്മീഷന്‍

തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ശശിക്കെതിരെയാണ് അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്

അപമര്യാദയായി പെരുമാറി

അപമര്യാദയായി പെരുമാറി

എന്നാല്‍ പരാതിക്കാരിക്ക് നേരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശി കുറ്റക്കാരനാണ് എന്ന് വിലയിരുത്തിയാണ് കടുത്ത നടപടിയിലേക്ക് തന്നെ സിപിഎം കടന്നത്. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണ് എന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും കൈയും നീട്ടി സ്വീകരിക്കുന്നു എന്നായിരുന്നു പികെ ശശിയുടെ ആദ്യ പ്രതികരണം

English summary
joy mathew on pk sasi's suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X