• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനാഥ മന്ദിരങ്ങള്‍ നിര്‍മ്മിക്കണ്ട, അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരുന്നൂടേ...!!ജോയ്മാത്യു പറയുന്നു

  • By Gowthamy

തിരുവനന്തപുരം: വിവാദ വന്ധ്യംകരണപോസ്റ്റിന് മറുപടിയുമായി നടന്‍ ജോയ് മാത്യു. പോസ്‌ററിനെ വിമര്‍ശിച്ച ഫാദര്‍ ടോമിന്‍ ചീരം കുഴിയിലിന്റെ കുറിപ്പിനുള്ള മറുപടിയിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനാഥക്കുഞ്ഞുങ്ങള്‍ക്കായി അനാഥ മന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല, അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കലാണ് പുരോഹിതന്മാര്‍ ചെയ്യേണ്ടതെന്ന് ജോയ്മാത്യു പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ആ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം പത്ത് ലക്ഷം രൂപ നല്‍കി പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവച്ച റോബിന്‍ വടക്കുംചേരിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത് തന്റെ അമര്‍ഷം പ്രകടിപ്പിച്ചാണെന്ന് ജോയ് മാത്യു വ്യക്തമാക്കുന്നു. എന്നാല്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ചിലര്‍ അതിനെ വിവാദമാക്കുകയായിരുന്നുവെന്ന് ജോയ് മാത്യു അറിയിക്കുന്നു.

 രോഷപ്രകടനം

രോഷപ്രകടനം

വൈദികന്‍ മനുഷ്യനാണെന്നും മനുഷ്യന് സംഭവിക്കാവുന്ന തെറ്റുകളേ വൈദികനും ഉണ്ടായിട്ടുള്ളൂവെന്നും ഫാദര്‍ ടോമിന്‍ ചീരം കുഴിയിലിന്റെ ന്യായീകരണം കണ്ടിരുന്നുവെന്ന് ജോയ് മാത്യു പറയുന്നു. ഇതിനെ കുറിച്ച് ദൈവശാസ്്ത്ര സമാജ പ്രസിഡന്റ് ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം ദൈവശാസ്ത്രജ്ഞരുടെ മാപ്പ് എന്ന് പറഞ്ഞുകൊണ്ടെഴുതിയ പത്രക്കുറിപ്പിനെ കുറിച്ച് ജോയ് മാത്യു സൂചിപ്പിക്കുന്നു. വൈദികര്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റേത് ഒരു രോഷപ്രകടനം മാത്രമാണെന്നും ജോയ് മാത്യു.

 പുരോഹിതനും വികാരിയും രണ്ട്

പുരോഹിതനും വികാരിയും രണ്ട്

താന്‍ പോസ്‌റ്‌റില്‍ സൂചിപ്പിച്ചിരിക്കുന്നത് വികാരിമാരെ കുറിച്ചാണെന്നും പുരോഹിതനും വികാരിയും രണ്ടാണെന്നും ജോയ്മാത്യു പറയുന്നുണ്ട്. പളളിയില്‍ കുര്‍ബാന നടത്തുന്നവരും പള്ളിയിലെ അംഗങ്ങളുടെ വികാര വിചാരങ്ങളെ അടുത്തറിഞ്ഞ് അവരുടെ ആത്മീയ കാര്യങ്ങളില്‍ അവരെ വഴിനടത്തുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രതിപുരഷന്മാരുമാണ് വികാരികള്‍ എന്ന് അദ്ദേഹം പറയുന്നു. സ്‌കൂള്‍ അധ്യാപകരായും വക്കീലന്മാരുമൊക്കയായി പല വകുപ്പുകളില്‍ ഇരിക്കുന്ന പുരോഹിതന്മാരെ വികാരി എന്ന് പറയാറില്ലെന്നും ജോയ് മാത്യു.

 സുഹൃത്തുക്കള്‍ ഉണ്ട്

സുഹൃത്തുക്കള്‍ ഉണ്ട്

തന്റെ പോസ്റ്റ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതല്ലെന്ന് ജോയ്മാത്യു പറയുന്നു. തന്റെ കുടുംബത്തില്‍ തന്നെ പൗരോഹിത്യം സ്വീകരിച്ചവരുണ്ടെന്നും നിരവധി പുരോഹിതര്‍ സുഹൃത്തുക്കളായി ഉണ്ടെന്നും ജോയ് മാത്യു പറയുന്നു. അതുകൊണ്ട് അടച്ചാക്ഷേപിക്കാന്‍ കഴിയില്ലെന്നും ജോയ്മാത്യു.

 മൂന്ന് മാര്‍ഗങ്ങള്‍

മൂന്ന് മാര്‍ഗങ്ങള്‍

സന്യാസം സ്വീകരിക്കുകയും എന്നാല്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ വിശ്വാസികളുമായി നിരന്തരം അടുത്തിടപഴകുകയും ചെയ്യുന്നവര്‍ എളുപ്പത്തില്‍ ലൗകിക പ്രലോഭനങ്ങളില്‍ വീണുപോകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ശാലോം ടിവിയില്‍ വികാരി ജീന്‍സ് ധരിച്ച് പെണ്‍കുട്ടികള്‍ പള്ളിയില്‍ വരുന്നതിനെ കുറിച്ച് പറഞ്ഞതും ജോയ്മാത്യു എടുത്തു പറയുന്നു. ഇത്തരം ശുദ്ധാത്മാക്കളായ വികാരിമാര്‍ക്ക് പ്രലോഭനങ്ങളില്‍ നിന്ന രക്ഷപ്പെടുന്നതിനുള്ള മൂന്ന് മര്‍ഗങ്ങളാണ് താന്‍ പറഞ്ഞതെന്നും ജോയ് മാത്യു പറയുന്നു.

 അതല്ലേ ശരി

അതല്ലേ ശരി

പോട്ടയിലും അതുപോലുള്ള ധ്യാന കേന്ദ്രങ്ങളിലും പിശാച് ബാധ അകറ്റുന്നതു പോലെ ദൈവത്തിനു പോലും സാധിക്കാത്ത പല ടെക്‌നിക്കുകളും ഉണ്ടെന്നും ഇത് പരിക്ഷിക്കാവുന്നതാണെന്നും ജോയ് മാത്യു പറയുന്നു. പൗരോഹിത്യം തൊഴിലായി കണ്ട് വിവാഹിതനായികുടുംബമായി ജീവിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.

 വന്ധ്യംകരണം എന്നാല്‍

വന്ധ്യംകരണം എന്നാല്‍

താന്‍ മൂന്നാമതായി പറഞ്ഞ കാര്യമാണ് വന്ധ്യം കരണമെന്നും ഇതാണ് വിവാദമായതെന്നുമാണ് അദ്ദേഹം പറയുന്നത്. വന്ധ്യംകരണം എന്നാല്‍ ലിംഗം മുറിച്ച് കളയുകയല്ലെന്നും അത് ചെറിയൊരു സര്‍ജറി മാത്രമാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. തന്തയില്ലാത്ത കുട്ടികളെ ജനിപ്പിക്കുകയും അനാഥമന്തിരത്തില്‍ ഇത്തരം കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്നതിന് പരിഹാരമാകുമന്നൊണ് ജോയ്മാത്യു പറയുന്നത്. ഈ സര്‍ജറി മൂലം ലൈംഗിക ജീവിതത്തിന് കോട്ടം വരില്ലെന്ന് അദ്ദേഹം പറയുന്നു.

 സമാന്തര ഭരണകൂടം

സമാന്തര ഭരണകൂടം

ക്രിസ്ത്യന്‍ സഭ സമാന്തര ഭരണകൂടമാണെന്ന് ജോയ്മാത്യു പറയുന്നു. പണം, പദവി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പത്രം ,, ചാനല്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ക്രിസ്ത്യന്‍ സഭകളെന്നും സെമിനാരികളും കന്യാമഠങ്ങളും അനാഥമന്ദിരങ്ങളും ഇവയ്ക്കുണ്ടെന്നും ജോയ്മാത്യു അതിനാലാണ് തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാര്‍ട്ടിക്കാരും അരമനയ്ക്ക് മുന്നില്‍ കുമ്പിടുന്നതെന്നും അദ്ദേഹം പറയുന്നു.

 പണവും സ്വാധീനവും

പണവും സ്വാധീനവും

ഇത്തരം രാഷ്ട്രീയ ബന്ധങ്ങള്‍ കാരണമാണ്് ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കപ്പെടുകയും തുമ്പില്ലാതാവുകയും ചെയ്യുന്നതെന്നും പണവും സ്വാധീനവും ഉള്ളിടത്തോളം ഒരു അഭയാകേസും തെളിയിക്കപ്പെടുന്നില്ലെന്നും അദ്ദേഹം.

 മേലനങ്ങി പണി ചെയ്യുന്നുണ്ട്

മേലനങ്ങി പണി ചെയ്യുന്നുണ്ട്

സിനിമാക്കര്‍ മോശക്കാരാണെന്നാണ് ഫാദര്‍ പറഞ്ഞതെന്നും അല്ലെന്ന് പറയുന്നില്ലെന്നും ജോയ്മാത്യു പറയുന്നു. ശരീരമനങ്ങി ജോല് ചെയ്തിട്ടാണ് ഓരോ സിനിമാക്കാരനും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മെത്രാന്മാരാണ് അരമനകളില്‍ താമസിക്കുന്നതെന്നും സിനിമാക്കാരല്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മെത്രാന്‍മാര്‍ക്കുള്ളപോലെ വില കൂടിയ വാഹനങ്ങള്‍ സിനിമാക്കാര്‍ക്കില്ലെന്നും ജോയ് മാത്യു.

 മഞ്ജുവാര്യര്‍ പറഞ്ഞത്

മഞ്ജുവാര്യര്‍ പറഞ്ഞത്

അടുത്തിടെ നടി ആക്രമിക്കപ്പെട്ട സംഭവം ഫാദര്‍ ചീരന്‍ കുഴിയില്‍ പേരാവൂരിലെ പുരോഹിതന്റേതുമായി ചേര്‍ത്തത് കൈയ്യടി കിട്ടാനാണെന്ന് ജോയ്മാത്യു പറയുന്നു. സംഭവത്തില്‍ മഞ്ജു വാര്യര്‍ ഏതോ നടന്റെ പേര് പറഞ്ഞിുന്നുവെന്ന് ഫാദര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ അങ്ങനെ ഒരു പേര് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.

 അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കുക

അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കുക

അനാഥമന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല അനാഥ കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കലാണ് പുരോഹിതന്മാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വന്ധ്യം കരണം കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ലിംഗം മുറിക്കുന്നതിലും തെറ്റില്ലെന്ന് ജോയമാത്യു പറയുന്നു.

English summary
joy mathew face book post about controversial post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more