Get Updates
Get notified of breaking news, exclusive insights, and must-see stories!

"താൻ എന്തൊരു മനുഷ്യനാടോ",സഹായം അഭ്യർത്ഥിച്ച സയനോരയ്ക്ക് പ്രവാസിയുടെ വിമർശനം,മറുപടിയുമായി ജോയ് മാത്യു

കണ്ണൂർ: വടക്കൻ‌ കേരളത്തിൽ ശക്തമായ മഴയാണ് കഴിഞഞ ദിവസങ്ങളിൽ ഉണ്ടായത്. നിരവധിപേർ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. കണ്ണൂർ ജില്ലയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ സയനോരയുടെ പോസ്റ്റ് നടൻ ജോയ്മാത്യു ഷെയർ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നൽകാമെന്ന് അറിയിച്ച് നിരവധി പേരാണ് ഈ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.

പ്രവാസിയായ നിഷാദെന്നയാൾ സയനോരയുടെ അഭ്യർത്ഥനയെ പരിഹസിക്കാനാണ് തയ്യാറായത്. ഇതോടെയാണ് ഇതിനോട് പ്രതികരിച്ച് ജോയ് മാത്യു കമന്റ് ഇട്ടത്. 'എന്തൊരു മനുഷ്യനാടോ താൻ' എന്നാണ് നടൻ ജോയ്മാത്യും നിഷാദിന് മറുപടി നൽകിയിരിക്കുന്നത്.

Sayanora and Joy Mathew

ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമർശിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 70 അയി. സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വയനാട് ജില്ലയിൽ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ എത്തിയവരിൽ പലരും തകർന്ന വീടുകളിൽ നിന്നും യാതൊരു അവശ്യസാധനവുമെടുക്കാതെ ജീവനും കൊണ്ടോടി ക്യാമ്പിലേക്ക് എത്തിച്ചേരുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ എത്തുന്നത് കുറവാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സയനോര ഫേസ്ബുക്ക് ലൈവിൽ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+