‘കേരളത്തില്‍ ലോങ് മാര്‍ച്ചിന്റെ ആവശ്യമില്ല’; എന്നിട്ടുമെന്തേ വൈക്ലബ്യം? ചോദ്യം കേരള സർക്കാരിനോട്!

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: 25,000 കര്‍ഷകരെ അണിനിരത്തി സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ചിന് വൻ ജനപിന്തുണയായിരുന്നു ലഭിച്ചത്. സമരം വിജയിച്ചതിന് കാരണവും ഈ ജന പിന്തുണ തന്നെയാണ്. മാവോയെ തൂങ് മുതൽ ഇങ്ങോട്ട് നടന്ന എല്ലാ ലോങ് മാർച്ചുകളും വിജയം കണ്ടിട്ടേയുള്ളു എന്നതാണ് മറ്റൊരു ചരിത്രം.

25,000 കര്‍ഷകരെ അണിനിരത്തി സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ച് ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന ഭരണകൂടവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കരുതിയിരുന്നതെങ്കിലും എല്ലാം അസ്ഥാനത്താവുകയായിരുന്നു. ബിജെപി മുഖ്യമന്ത്രി സമരക്കാർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിയും വന്നു. എന്നാൽ കേരളത്തിൽ അങ്ങിനെയൊരു മാർച്ച് നടത്തേണ്ട ആവശ്യമില്ല. എന്നിട്ടും എന്തുകൊണ്ട് കർഷകർക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുന്നില്ലെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയി മാത്യു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ലോങ് മാർച്ചിന്റെ ആവശ്യമില്ല

ലോങ് മാർച്ചിന്റെ ആവശ്യമില്ല

കേരളത്തിൽ ലോങ് മാർച്ചിന്റെ ആവശ്യമില്ല എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ കർഷക - തൊഴിലാളി മാർച്ച്‌ മാവോ സേതൂങ്ങിന്റെ നേതൃ ത്വത്തിൽ 1934 -36 വരെ രണ്ടുവർഷം നീണ്ടുനിന്ന ലോങ്ങ്‌ മാർച്ച്‌ ഒടുവിൽ ചൈനീസ്‌ വിപ്ലവമായി മാറിയത്‌ ചരിത്രം- രാജീവ്‌ ഗാന്ധി പ്രധാന മന്ത്രിയായിരിക്കെ കർഷക നേതാവ്‌ മഹേന്ദ്ര സിംഗ്‌ ടിക്കായത്തിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നിന്നും ഉത്തർപ്പ്രദേശിൽ നിന്നും ദാരിദ്ര്യം കൊണ്ട്‌ പൊറുതിമുട്ടിയ ലക്ഷം കരിബ്‌- ഗോതബ്‌ കർഷകരെ (ദില്ലിയിലെ കൊടും തണുപ്പിൽ നിരവധി കർഷകർ മരണപ്പെട്ടു) ബോട്ട്‌ ക്ലബ്ബ്‌ മൈതാനിയിലേക്ക്‌ നടത്തി രാജീവ്‌ ഗാന്ധിയെ മുട്ടുകുത്തിച്ചതും ചരിത്രം- (മാധ്യമ പ്രവർത്തകനായിരിക്കെ ടിക്കായത്ത്‌ എന്ന കർഷക നേതാവിനൊപ്പം ഒരു മാസക്കാലം സമരമുഖം റിപ്പോർട്ട്‌ ചെയ്യൻ യാത്രചെയ്യാൻ കഴിഞ്ഞത്‌ എന്റെ ഭാഗ്യമെന്ന് അൽപം അഭിമാനത്തോടെ പറയട്ടെ-)

സർക്കാർ മുട്ടുമടക്കി

സർക്കാർ മുട്ടുമടക്കി

ഇപ്പോളിതാ മഹാരാഷ്ട്രയിലെ കർഷകർ മുംബൈ നഗരം വളഞ്ഞപ്പോൾ സർക്കാർ മുട്ടുകുത്തി-വർഷങ്ങളായി പാസ്സാക്കാതെ വെച്ചിരുന്ന ആദിവാസി ബില്ല് പാസ്സാക്കി ബാങ്ക്‌ വായ്പകൾ എഴുതിത്തള്ളി കൃഷി ഭൂമിയെ വെള്ളത്തിലാക്കുന്ന നദീ സംയോജന പദ്ധതികൾ നടപ്പിലാക്കില്ലെന്ന ഉറപ്പ്‌ നൽകി കീടബാധയിലും പ്രക്രുതി ക്ഷോഭത്തിലും കൃഷി നശിച്ചവർക്ക്‌ നഷ്ടപരിഹാരം നൽകുമെന്ന് തീരുമാനിച്ചു ഇതൊക്കെ നേടിയെടുത്തത്‌ സി പി എം നേതൃത്വം വഹിക്കുന്ന കിസാൻ സഭയുടെ ലോങ്ങ്‌ മാർച്ച്‌, അവരെ തുണച്ചത്‌ തങ്ങൾക്ക്‌ അന്നം തരുന്നവരെ തിരിച്ചറിഞ്ഞ മുംബൈ നിവാസികൾ- മഹാരാഷ്ട്ര ഭരിക്കുന്നത്‌ ബി ജെ പി ഗവർമ്മെന്റാണെന്നോർക്കുക നാസിക്കിൽ നിന്നും 180 കിലോമീറ്റർ നഗ്നപാദരായി സഞ്ചരിച്ചാണു ദരിദ്രകർഷകർ നഗരം വളഞ്ഞ്‌ സമരം വിജയിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിൽ‌ ഈസിയായി പാസാക്കാം

കേരളത്തിൽ‌ ഈസിയായി പാസാക്കാം

ഇനി നമുക്ക്‌ കേരളത്തിലേക്ക്‌ വരാം വിപ്ലവ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇത്തരത്തിൽ ഒരു ആദിവാസി- കർഷക സമരത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല- മഹാരാഷ്ട്രാ സർക്കാർ ചെയ്തപോലെ ഇപ്പറഞ്ഞ നിയമങ്ങൾ ഈസിയായി നിയമ സഭയിൽ പാസ്സാക്കി എടുക്കാവുന്നതേയുള്ളൂ- ആദിവാസികളേയും കർഷകരേയും കൊണ്ട്‌ ലോങ്ങ്‌ മാർച്ച്‌ നടത്തിക്കാതെതന്നെ ഇവരുടെ ആവശ്യങ്ങൾ ഇടത്‌ വിപ്ലവ മുന്നണിക്ക്‌ നടപ്പിൽ വരുത്താവുന്നതേയുള്ളൂ ഒരു കോൺഗ്രസ്സ്കാരനും ഇതിനെയൊന്നും എതിർക്കുമെന്നും തോന്നുന്നില്ല പിന്നെന്ത്‌ കൊണ്ടാണു നമ്മുടെ കേരളത്തിലെ വിപ്ലവ ഗവർമ്മെന്റിനു ഇക്കാര്യത്തിൽ ഒരു വൈക്ലബ്യം? എന്ത്‌ നിഷിദ്ധ താൽപ്പര്യമാണു നമ്മുടെ ഗവർമ്മെന്റിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്‌? ( ഇങ്ങിനെയൊക്കെ പറഞ്ഞാൽ ഞാൻ വിപ്ലവ വിരുദ്ധനാവുമോ) എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കെ സുരേന്ദ്രൻ സൻൽ കുമാറിന്റെ മറുപടി

കെ സുരേന്ദ്രൻ സൻൽ കുമാറിന്റെ മറുപടി

അതേസമയം മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക മുന്നേറ്റത്തെ അവഹേളിച്ച കെ സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ രംഗത്ത് വന്നിരുന്നു. അടുത്ത ലോക്‌സഭാ ഇലക്ഷന്‍ വരെ സമരം ചെയ്യുന്ന എല്ലാ ആള്‍ക്കാരും ഒന്നുകില്‍ മാവോ വാദികളോ അല്ലെങ്കില്‍ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാകിസ്താനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ വിമർശിച്ചു.

സത്യം ഇടിവെട്ടുപോലെ വരും

സത്യം ഇടിവെട്ടുപോലെ വരും

നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും. നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്‌നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി

സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റര്‍ സുരേന്ദ്രന്‍ അവരുടെ കയ്യില്‍ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു.നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കുപിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം എന്ന് പറഞ്ഞുകൊണ്ടാണ് സനൽ കുമാർ ശശിധരൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Joy Mathew's facebook post about Kisan Long March

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്