കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവെച്ചു കൊല്ലാന്‍ മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം:ജോയ് മാത്യു

നിലമ്പൂരില്‍ നടന്ന പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംശയത്തോടെയാണ് കാണുന്നതെന്നും സംവിധായകന്‍ ജോയ് മാത്യവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ജോയ് മാത്യു.
താന്‍ ഒരു മാവോയിസ്റ്റല്ലെന്നും എന്നാല്‍ നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംശയത്തോടെയാണ് കാണുന്നതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വെടിവെച്ചു കൊല്ലാന്‍ മാത്രം മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്താണെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനല്ലേ എന്നും ജോയ് മാത്യു ചോദിക്കുന്നു. മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനെ സംശയത്തോടെ കാണാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ ആകേണ്ട ആവശ്യമില്ല, മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

joymathew

ഏറ്റുമുട്ടലുകളെന്നത് പോലീസ് കെട്ടിച്ചക്കുന്ന വ്യാജവാര്‍ത്തകളാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ പോലീസിന്റെ കുറ്റസമ്മതത്തിലൂടെ നമ്മള്‍ അറിഞ്ഞതാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നുണ്ട്.

fbpostjoymathew

ക്വട്ടേഷന്‍ സംഘങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും, മതഭ്രാന്തന്‍മാരും പട്ടാപ്പകല്‍ മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുമ്പോള്‍ ഈ പോലീസെവിടെയാണെന്ന ചോദ്യവും ജോയ്മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.

English summary
Joy Mathew's Facebook Post Against Maoist Encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X