സ്വാമീടെ ലിംഗം മുറിച്ചപ്പോള്‍ പിണറായി ചിരിച്ചു!!പിന്നില്‍?ലിംഗം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്‌ററിലാണ് ജോയ്മാത്യു സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലിംഗം മുറിച്ച നടപടിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും ജോയ് മാത്യു ഉന്നയിക്കുകയാണ്.

വെളളിയാഴ്ചയാണ് പേട്ട സ്വദേശിയായ പെണ്‍കുട്ടി പീഡന ശ്രമം തടയുന്നതിനായി ഗംഗേശാനന്ദതീര്‍ഥപാദയുടെ ലിംഗം ഛേദിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്നും സഹികെട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും രംഗത്തു വന്നിരുന്നു. ലിംഗം മുറി നിയമമായേക്കും എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ജോയ്മാത്യു തന്‍റെ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്

 മൂന്ന് നിര്‍ദേശങ്ങള്‍

മൂന്ന് നിര്‍ദേശങ്ങള്‍

മൂന്നുമാസം മുമ്പ് ഒരു ക്രിസ്ത്യൻ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ലൈംഗിക തൃഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നുവെന്നും അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നുവെന്നും ജോയ് മാത്യു പറയുന്നു.

 വ്യാജ അത്മീയ ദാഹികളുടെ മൊത്തം രക്ഷ

വ്യാജ അത്മീയ ദാഹികളുടെ മൊത്തം രക്ഷ

ലൈംഗിക തൃഷ്ണകളെ അടിച്ചമര്‍ത്തുമ്പോഴാണല്ലോ പ്രശ്നമെന്നും വന്ധ്യംകരണമാകുമ്പോള്‍ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാതെയുമിരിക്കാമെന്നും ജോയ്മാത്യു പറയുന്നു. എന്നാൽ വന്ധ്യംകരണത്തെക്കുറിച്ച്‌ വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്‌ മറ്റു മതങ്ങളിൽപ്പെട്ടവർ പുരോഹിതരുടെ ലിംഗം ഛേദിച്ചു കളയണം എന്ന മട്ടിൽ ട്രോളുകൾ ഇറക്കിയെന്നും ജോയ് മാത്യു. വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണ് താൻ ഇത് എഴുതിയതെന്നും അദ്ദേഹം.

 സഖാക്കള്‍ ഹാപ്പി

സഖാക്കള്‍ ഹാപ്പി

ചക്കിനു വച്ചത്‌ കൊക്കിനു കൊണ്ടു എന്നു പറയുന്നതു പോലെ കാര്യങ്ങൾ
ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് ജോയ്മാത്യു പറയുന്നു. എന്നാല്‍ സ്വാമിയുടെ ലിംഗം ഛോദിച്ച സംഗതി കേട്ടവർക്കൊക്കെ ഹരമാണെന്ന് അദ്ദേഹം പറയുന്നു. പീഡനം എന്നാൽ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പിയാണെന്നും ലിംഗം പോയത്‌ ഒരു വിശ്വഹിന്ദുവിന്‍റേതാണെന്നറിഞ്ഞതിനാൽ സഖാക്കൾ അതിലേറെ ഹാപ്പിയാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

സ്വയരക്ഷക്ക്‌ ലിംഗം മുറിക്കാന്‍ സർക്കാർ അംഗീകാരം

സ്വയരക്ഷക്ക്‌ ലിംഗം മുറിക്കാന്‍ സർക്കാർ അംഗീകാരം

പെണ്‍കുട്ടിയെ പിന്തുണച്ച പിണറായിയുടെയും മറ്റുള്ളവരുടെയും നടപടിയെ കുറിച്ച് ജോയ്മാത്യു ചോദിക്കുന്നുണ്ട്. അത്യപൂർവമായി ചിരിക്കുന്ന ,അഭ്യന്തര വകുപ്പുകൂടി
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗം മുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ ത്തുകയാണു
ചെയ്തതെന്ന് അദ്ദേഹം പറയുന്നു.അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്‌ സ്വയരക്ഷക്ക്‌ ലിംഗം മുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേയെന്നും ജോയ്മാത്യു ചോദിക്കുന്നു.

 പരിശോധിച്ചിട്ട് പറയുന്ന മുഖ്യന്‍

പരിശോധിച്ചിട്ട് പറയുന്ന മുഖ്യന്‍

നാട്ടിൽ നടക്കുന്ന ഏത്‌ ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട്‌ പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു തന്റെ അഭിപ്രായം ഇങ്ങനെ കാച്ചിയിരിക്കുന്നതെന്നും ജോയ് മാത്യു പറയുന്നു. വി എസ്‌ ,മന്ത്രി ജി സുധാകരൻ ,ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം
വരവേറ്റ കാര്യവും ജോയ്മാത്യു എടുത്ത് കാണിക്കുന്നു.

 വയലന്‍സിനോടുള്ള ആര്‍ത്തി

വയലന്‍സിനോടുള്ള ആര്‍ത്തി

അതേ സമയം ലിംഗം മുറി സംഭവത്തില്‍ ശശി തരൂർ മാത്രം വിവേകത്തോടെ
കാര്യം കാണുവാൻ ശ്രമിച്ചവെന്ന് അദ്ദേഹം പറയുന്നു. നടന്ന കുറ്റകൃത്യത്തിന്‍റെ സത്യാവസ്ഥ തെളിയിക്കപ്പെടേണ്ടതാണെന്നും അതിനുമുമ്പേ കട്ട സപ്പോട്ടുമായി ആൽക്കൂട്ടം ഇരമ്പി വരുന്നത് വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേയെന്നും ജോയ്മാത്യു ചോദിക്കുന്നു.

 ലിംഗം മുറി നിയമം

ലിംഗം മുറി നിയമം

ശാരീരികമായി പീഡിപ്പിക്കപ്പെടുമ്പോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു താനെന്ന് ജോയ് മാത്യു പറയുന്നു. ലിംഗംമുറി ഒരു നിയമമായി അവതരിപ്പിച്ച്‌ നിയമസഭയിൽ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു. ലിംഗം മുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാമെന്നും ജോയ് മാത്യു പരിഹസിക്കുന്നു. പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണെന്നും സഭയിൽ ഒറ്റക്കാണെങ്കിലും ധർമ്മാ ധർമ്മങ്ങളുടെ കാവലാൾ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാർമ്മിക പിന്തുണ നൽകാതിരിക്കില്ലെന്നും അദ്ദേഹം.

 അറുതി വരാതാകുമ്പോള്‍

അറുതി വരാതാകുമ്പോള്‍

സ്ത്രീകൾക്ക്‌ നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് അറുതിവരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്. നാടിനെ വിറപ്പിച്ചു നിർത്തിയിരുന്ന ഗുണ്ടകളെയും ഫ്യൂഡൽ പ്രഭുക്കളേയും ജനങ്ങൾ പൊറുതികേടുകൊണ്ട്‌ തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള ആർപ്പു വിളികൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 സ്ത്രീകള്‍ തന്നെ

സ്ത്രീകള്‍ തന്നെ

നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത് കേരളത്തിലെ സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല എന്നാണോ എന്നും അതല്ല സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടത്‌ ഭരണകൂടമല്ല സ്ത്രീകൾ തന്നെയാണെന്നതാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

 നീതിക്കു വേണ്ടി ആയുധം

നീതിക്കു വേണ്ടി ആയുധം

ലിംഗം മുറി നിയമം താമസിയാതെ നടപ്പിൽ വരുമെന്ന് ജോയ് മാത്യു പറയുന്നു. അതോടെ കത്തി കച്ചവടം പൊടിപൊടിക്കുമെന്നും ജോയ്മാത്യു പരിഹസിക്കുന്നു. സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദൃശ്യം താമസിയാതെ നമുക്ക്‌ കാണാമെന്നും അദ്ദേഹം. ഊരിപ്പിടിച്ച കത്തി വേണോ അതൊ "എസ്‌" മോഡൽ കത്തിവേണോ എന്ന ചോദ്യം മാത്രമേയുള്ളൂവെന്നും ജോയ് മാത്യു . അപ്പോൾ നീതിക്കു വേണ്ടി ആയുധമെടുക്കാം എന്നതാണ് ബാക്കിയാവുന്ന ചോദ്യമെന്നും അദ്ദേഹം.

 കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന്‌ വിഎസ്; അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു, ധവളപത്രമിറക്കണം!!കൂടുതല്‍ വായിക്കാന്‍

രജനി തമിഴനല്ല!!!രാഷ്ട്രീയ പ്രവേശം ഭയപ്പെടുന്നതാര്? ഭീഷണി!കനത്ത സുരക്ഷ!തമിഴകം കത്തിത്തുടങ്ങി!!!കൂടുതല്‍ വായിക്കാന്‍

അവാര്‍ഡിന് ശേഷം അഹങ്കാരം കൂടിയോ? പ്രശസ്തിക്ക് വേണ്ടിയാണോ പ്രതികരിക്കുന്നത് ? സുരഭി ലക്ഷ്മി പറയുന്നു...കൂടുതല്‍ വായിക്കാന്‍

English summary
joy mathew's facebook post on woman cut off swamy's penis
Please Wait while comments are loading...