കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു... അടിമുടി പരിഹാസം; ബഹുമാനം കുറയ്ക്കാതെ ക്ലാസ് ഫോര്‍ അംഗം!!!

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതന്‍ ആയ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അതിന് ശേഷം മോഹന്‍ലാല്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയും വലിയ വിവാദത്തിലായി.

വ്യക്തമായ നിലപാട് പറയാതെ മോഹന്‍ലാല്‍ ഉരുണ്ട് കളിക്കുകയായിരുന്നു എന്നാണ് പലരും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ നടിക്കും, ഡബ്ല്യുസിസിയ്ക്കും എതിരെയുള്ള കാര്യങ്ങളില്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് നല്ല വ്യക്തതയുണ്ടായിരുന്നു.

ദിലീപിന്റെ കാര്യം താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്ന് പലരും പിന്നീട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജോയ് മാത്യുവും മോഹന്‍ലാലിനെതിരെ ആഞ്ഞടിക്കുകയാണ്. ജോയ് മാത്യു അയച്ച കത്ത് ഇങ്ങനെ ആണെന്ന് ന്യൂസ് 18 മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടക്കം തന്നെ പരിഹാസം

തുടക്കം തന്നെ പരിഹാസം

ബഹുമാനപ്പെട്ട പ്രസിഡന്റ്, കൂടെയുള്ള ജനറല്‍ സെകട്ടറി തുടങ്ങിയവരും അറിയുവാന്‍

കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംഘടനയിലെ ഒരു സാദാ അംഗമെന്ന നിലയില്‍ കാണുവാന്‍ ഇടവന്നു. അതില്‍ നടിയെ ആക്രമിച്ചകേസില്‍ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ട അജണ്ടയില്‍ ഉണ്ടായിരുന്നു എന്നും അംഗങ്ങള്‍ ആരും അതേപ്പറ്റി സംസാരിക്കാന്‍ തയാറായില്ല എന്നും പറയുന്നത് കേട്ടു.

ഒന്നുകൂടെ വായിക്കൂ...

ഒന്നുകൂടെ വായിക്കൂ...

പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു.

പ്രസ്തുത അജണ്ടയില്‍ (കാര്യപരിപാടി എന്നും പറയാം) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരമാര്‍ശം പോലും ഇല്ലെന്നു കാണാം. അങ്ങിനെ വരുമ്പോള്‍ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് വരുന്നു. അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം.

അറിയാതെ പറ്റിയ അബദ്ധം!

അറിയാതെ പറ്റിയ അബദ്ധം!

പക്ഷെ പ്രസ്തുത വിഷയം അജണ്ടയില്‍ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരു പോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്.

അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കട്ടെ.

അടുത്ത വാര്‍ത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

ഒട്ടും ബഹുമാനം കുറയ്ക്കാതെ!

ഒട്ടും ബഹുമാനം കുറയ്ക്കാതെ!

മറുപടി അയക്കുക എന്നൊരു കീഴ് വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കല്‍പം കിഴുക്കാം തൂക്കായിത്തന്നെ നില്‍ക്കട്ടെ.

ബഹുമാനം(ഒട്ടും കുറക്കാതെ)

ജോയ് മാത്യു
ഒരു ക്ലാസ്സ് ഫോര്‍ അംഗം

പുറത്ത് വന്നത്

പുറത്ത് വന്നത്

മോഹന്‍ലാലിന്‍റെ മീറ്റ് ദ പ്രസ് കഴിഞ്ഞ് അല്‍പസമയത്തിനകം തന്നെ താരസംഘടനയുടെ ജനറല്‍ ബോഡിയുടെ അജണ്ടയുടെ പകര്‍പ്പും പുറത്ത് വന്നിരുന്നു. അതില്‍ ദിലീപ് വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം പ്രതിപാദിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ജനറല്‍ ബോഡിക്ക് മുന്പ് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത് എന്നാണ് വിശദീകരണം.

ശക്തമായ എതിര്‍പ്പ്

ശക്തമായ എതിര്‍പ്പ്

മോഹന്‍ലാലിന്‍റെ നിലപാടിനെതിരെ അതിശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. ഡബ്ല്യുസിസിയും അവരുടെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിന്നു. സാമൂഹ്യ മാധ്യമങ്ങളും മോഹന്‍ലാലിനെ അതിശക്തമായി വിമര്‍ശിച്ചു.

നടിയുടെ പരാതി

നടിയുടെ പരാതി

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നുകാണിച്ച് നടി ഒരുപരാതിയും എഴുതി നല്‍കിയിരുന്നില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം രമ്യ നന്പീശന്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

English summary
Joy Mathew's letter to AMMA president Mohanlal on Dileep issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X