കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിഎസ് ആയിരുന്നെങ്കില്‍ പിണറായിയുടെ പ്രശ്നം ഉണ്ടാവില്ല', ആ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബെസ്റ്റാണ്!!

Google Oneindia Malayalam News

കോഴിക്കോട്: വിഎസ് അച്യുതാനന്ദന്‍ തനിക്ക് സ്‌നേഹവും ബഹുമാനവുമുള്ള മുഖ്യമന്ത്രിയാണെന്ന് ജോയ് മാത്യു. അദ്ദേഹം ഭരിക്കുന്നതില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരിക്കലും പിണറായി സര്‍ക്കാരിനെ പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം യുഡിഎഫ് വിജയിച്ചാല്‍ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയെ തള്ളി വിഎസ് സര്‍ക്കാരിനെ ജോയ് മാത്യു പിന്തുണച്ചത്.

സ്വപ്‌ന തന്നെ ഉണ്ടാകുമായിരുന്നില്ല

സ്വപ്‌ന തന്നെ ഉണ്ടാകുമായിരുന്നില്ല

വിഎസ് അച്യുതാനന്ദന്‍ ആരോഗ്യവാനായി ഉണ്ടായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷ് എന്തായാലും ഉണ്ടാകുരമായിരുന്നില്ല. വിഎസ് അക്കാര്യങ്ങളിലൊക്കെ നന്നായി തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. വിഎസ്സിനെ ഒരിക്കലും അഴിമതിക്കാരനായിട്ട് നമ്മള്‍ ഇതുവരെ അറിഞ്ഞിട്ടില്ല. വിഎസ് മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഭരിച്ചിരുന്നവരാരും അഴിമതിക്കറയുള്ളവരാണെന്നും നമുക്ക് അറിയില്ല. വിഎസ് അക്കാര്യത്തില്‍ വളരെ കര്‍ശക്കാരനായിരുന്നു. അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു.

നായനാര്‍ തമാശക്കാരന്‍

നായനാര്‍ തമാശക്കാരന്‍

മുഖ്യമന്ത്രിമാര്‍ക്ക് പല ഗുണകളും അതുപോലെ തന്നെ പോരായ്മകളും ഞാന്‍ കണ്ടിട്ടുണ്ട്. നായനാര്‍ കാര്യങ്ങളെ തമാശയോടെ കാണുന്ന മുഖ്യമന്ത്രിയായിരുന്നു. ആ കോമഡി സമീപനത്തിലാണ് അദ്ദേഹത്തെ ആളുകള്‍ ഇഷ്ടപ്പെട്ടത്. ഏഷ്യാനെറ്റിലെ ആ പ്രോഗ്രാം ഇല്ലായിരുന്നെങ്കില്‍ എത്ര പേര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുമെന്ന് അറിയില്ല. ഭരണ നൈപുണ്യമൊന്നും വലുതായിട്ട് ഇല്ല. പക്ഷേ എന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു. അമ്മയുടെ പെന്‍ഷന്‍ അരിയേഴ്‌സ് കിട്ടിയത് നായനാരുടെ ഭരണകാലത്താണ്. അമ്മ അതോടെ കമ്മ്യൂണിസ്റ്റായെന്നും ജോയ് മാത്യു പറഞ്ഞു.

കരുണാകരനും ഉമ്മന്‍ചാണ്ടിയും

കരുണാകരനും ഉമ്മന്‍ചാണ്ടിയും

കരുണാകരന്റെ കാര്യം നമുക്കറിയാമല്ലോ, സ്വേച്ഛാധിപത്യത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം. എനിക്ക് തീരെ താല്‍പര്യമില്ലാത്ത നേതാവാണ് കരുണാകരന്‍. അതേസമയം ഉമ്മന്‍ ചാണ്ടി വളരെ ജനകീയനാണ്. ഗ്രൂപ്പ് വഴക്ക് കാരണം ഭരിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല. അച്യുതന്‍മേനോനാണ് അതിന് മുമ്പുള്ളത്. അദ്ദേഹത്തെ നമുക്ക് ഇഷ്ടപ്പെടാന്‍ കഴിയില്ല. കാരണം രാജന്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയാണ്. രാജറെ പിതാവ് ഈച്ചരവാര്യര്‍ എഴുതിയ പുസ്തകത്തില്‍ അച്യുതമേനോനെ കാണാന്‍ പോയതും അന്ന് അദ്ദേഹം ഈച്ചരവാര്യരോട് പറഞ്ഞ കാര്യങ്ങളുമുണ്ട്. അച്യുതമേനോന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. ആ അനുഭവമൊക്കെ വെച്ച് നോക്കുമ്പോള്‍ ഒരിക്കലും അച്യുതമേനോനെ ഇഷ്ടപ്പെടാനാവില്ല.

ഏറ്റവും നല്ല മന്ത്രിസഭ

ഏറ്റവും നല്ല മന്ത്രിസഭ

പികെ വാസുദേവന്‍ നായരൊക്കെ ഒരു ഓഫീസ് ക്ലര്‍ക്കിനെ പോലെയാണ് തോന്നിയിട്ടുള്ളത്. മുഖ്യമന്ത്രി എന്നൊന്നും പറയാനാവില്ല. അദ്ദേഹം സ്വന്തം ഭരണക്കാലത്ത് എന്താണ് ഉണ്ടാക്കി. പറയാന്‍ എന്തെങ്കിലുമുണ്ടോ? കേരളം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മന്ത്രിസഭ 1957ലെ ഇഎംഎസ് മന്ത്രിസഭ തന്നെയാണ്. ഏറ്റവും പ്രഗത്ഭരായ മന്ത്രിസഭാംഗങ്ങള്‍ ആ മിനിസ്ട്രിയില്‍ ഉണ്ടായിരുന്നു. വ്യക്തിപരമായി പരിഗണിക്കുമ്പോള്‍ പോലും ഓരോ രംഗത്തും അവര്‍ മികവ് തെളിയിച്ചവരാണെന്നും ജോയ് മാത്യു പറഞ്ഞു.

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവും

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവും

യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവാന്‍ സാധ്യതയുണ്ട്. കമറുദ്ദീന്‍ വിഷയം ഇല്ലായിരുന്നെങ്കില്‍ മുസ്ലീം ലീഗിന് വലിയ സാധ്യതയുണ്ടായിരുന്നു. ആ വിഷയം ലീഗിനെ നാണംകെടുത്തി. കമറുദ്ദീനെ പുറത്താക്കി, ആ പണം നാട്ടുകാര്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ളത് പ്രതികാര നടപടിയാണ്. ഇതൊക്കെയാണെങ്കിലും ലീഗിന്റെ ഡിമാന്‍ഡുകള്‍ യുഡിഎപില്‍ കാണാം. ചിലപ്പോള്‍ ഉപമുഖ്യമന്ത്രി പദം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചേക്കാമെന്നും ജോയ് മാത്യു പറഞ്ഞു

പ്രതിപക്ഷം ശരി

പ്രതിപക്ഷം ശരി

ഇപ്പോഴത്തെ പ്രതിപക്ഷം ശരിയാണെന്ന് പല വിഷയങ്ങളിലും തെളിഞ്ഞു. രമേശ് ചെന്നിത്തല ആദ്യം പറഞ്ഞ പാല കാര്യങ്ങളും പരിഹസിക്കപ്പെട്ടിരുന്നു. അദ്ദേഹം അപഹാസ്യനാക്കപ്പെടുകയും ചെയ്തു. എന്നാല്‍ സ്പ്രിങ്ക്‌ളറും ലൈഫ് മിഷനും ഒക്കെ തെളിയിക്കപ്പെട്ടു. ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അവര്‍ വെറുതെ ആരോപണം ഉന്നയിക്കുന്നതല്ലെന്നും മനസ്സിലായി. പ്രതിപക്ഷം വളരെ പോസിറ്റീവായി തന്നെ പെരുമാറി.

മുഖ്യമന്ത്രിക്ക് ക്ഷാമമില്ല

മുഖ്യമന്ത്രിക്ക് ക്ഷാമമില്ല

കോണ്‍ഗ്രസില്‍ നിരവധി പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്നുണ്ട്. അവിടെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു ക്ഷാമവുമില്ല. അതാണ് അവരുടെ ഏറ്റവും ദുരന്തം. കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി പദത്തിനായി കാത്തിരിക്കുകയാണ്. ആര്‍ക്കാണ് അധികാരത്തിന്റെ കസേര ഇഷ്ടമില്ലാത്തത്. കോണ്‍ഗ്രസിന് ഇത് പരിഹരിക്കാനാവാത്തതാണ് പ്രശ്‌നം. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കി പിരിയുമെന്നും ജോയ് മാത്യു പറഞ്ഞു.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
joy mathew says if vs achuthanandan is cm then swapna suresh incident never happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X