ഹിമ ശങ്കറിന് പിന്തുണയുമായി ജോയ് മാത്യു
നടി ഹിമ ശങ്കറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സുഹൃത്തിനൊപ്പം രാത്രി യാത്രചെയ്യുന്നതിനിടെ ഹിമയെ പൊലീസ് തടഞ്ഞുവെയ്ക്കുകയും സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കുകയാണ്. ഈ സംഭവത്തോട് പ്രതികരിക്കവേയാണ് ജോയ് മാത്യു താന്‍ ഹിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് വ്യക്തമാക്കിയത്.
തനിയ്ക്ക് ഹിമയെ വ്യക്തിപരമായി അറിയാമെന്നും നമ്മുടെ സമൂഹം പ്രാകൃതമായ ചിന്താഗതിയാണ് ഇപ്പോഴും സൂക്ഷിയ്ക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഒരു ആണ്കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും സ്വാതന്ത്ര്യത്തോടെ ഇടപഴകുവാനുള്ള അവകാശം സമൂഹത്തിലുണ്ട്. പക്ഷേ സമൂഹത്തിലെ ലൈംഗിക അരാജകത്വമുള്ളവര് അതിനെ മഞ്ഞക്കണ്ണോടെയാണ് കാണുന്നത്- ജോയ് ചൂണ്ടിക്കാട്ടി.

മീഡിയയിലുള്ളൊരു കുട്ടിയാണിത്. മീഡിയപോലും ഈ സംഭവത്തിനെതിരെ പ്രതികരിച്ചുകണ്ടില്ല. ഞാന്‍ എന്തായാലും ആ കുട്ടിയെ പിന്തുണയ്ക്കുന്നു- ജോയ് മാത്യു വ്യക്തമാക്കി.
ജൂെൈലെ 25ന് രാത്രി 12മണിയോടെ തിരുവനന്തപുരത്തെ നാടക ക്യാമ്പിലേക്ക് ബൈക്കില്‍ പോകവെയാണ് കൊല്ലം ചിന്നക്കടയില്‍ വച്ച് പൊലീസ് ഹിമയെയും സുഹൃത്തിനെയും തടയുകയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തത്. . സ്റ്റേഷനില്‍ കൊണ്ടുപോയ തന്നെ പുരുഷ സുഹൃത്തിനൊപ്പം സഞ്ചരിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് സദാചാരം പറഞ്ഞ് അപമാനിച്ചെന്നാണ് ഹിമ ആരോപിക്കുന്നത്.
കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് ആഭ്യന്തര മന്ത്രിക്കും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഹിമ ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications