• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ കുട്ടികളെ വിടുവിച്ച് കൊണ്ടുവന്നതിന് കാപ്സ്യൂൾ രൂപത്തിൽ നമസ്കാരം, പിണറായിയെ പരിഹസിച്ച് ജോയ് മാത്യു!

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അലനേയും താഹയേയും കോടതിയില്‍ നിന്നും വിടുവിച്ച് കൊണ്ട് വന്ന പിണറായിക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'മഹാമനസ്കതേ നമിക്കുന്നു നിന്നെ ഞാൻ! സ്വന്തം പാർട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചും സർവ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകൾ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുൻപിൽ എന്റെ കൂപ്പുകൈ .കുട്ടികൾക്കെതിരെയുള്ള തെളിവുകൾക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയിൽ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്സ്യൂൾ രൂപത്തിൽ ഒരു നമസ്കാരം കൂടി'.

cmsvideo
  Thaha's maoist links begin after nilambur firing | Oneindia Malayalam

  കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും 10 മാസത്തോളം ജയിലില്‍ കിടന്നു. അലനേയും താഹയേയും ജയിലില്‍ അടച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തത് എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും വിവാദമായിരുന്നു.

  അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിന് പിറകേ ഇടതുപക്ഷത്തെ വിമർശിച്ച് സുനിൽ പി ഇളയിടവും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിങ്ങനെ: '' താഹയ്ക്കും അലനും ജാമ്യം ലഭിച്ചതിൽ സന്തോഷം. ആശ്വാസം. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ നയത്തിനും രാഷ്ട്രീയ ധാർമ്മികതയ്ക്കും തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും UAPA ചുമത്തി ജയിലിലടച്ച നടപടി. ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം. ഭരണകൂടഭീകരതയുടെ ഇരകളായി,

  അന്യായമായി യുഎപിഎ ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷം മുന്നിട്ടിറങ്ങണം''.

  'മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ'! ഇടത്തോട്ട് ചായുന്ന ജോസിനെതിരെ രോഷം!

  English summary
  Joy Mathew takes a jibe at Pinarayi Vijayan over the bail of Alan and Thaha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X