കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്ന മത മണ്ടന്മാരെ വെല്ലുവിളിച്ച് ജോയ് മാത്യു

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഫറൂഖ് കോളേജ് പ്രശ്‌നത്തില്‍ ജോയ് മാത്യു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഫറൂഖ് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകട്ടയാകുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്ന മത മണ്ടന്മാരെ വെല്ലുവിളിച്ചു കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒന്നിച്ചിരിക്കാന്‍ പാടില്ല

ഒന്നിച്ചിരിക്കാന്‍ പാടില്ല

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനു കോഴിക്കോട് ഫറൂഖ് കോളേജ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് തെറ്റിച്ച് ചില വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുകയുണ്ടായി. തുടര്‍ന്ന് എട്ടു വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ജോയ് മാത്യുവിന്റെ പിന്തുണ

വിദ്യാര്‍ത്ഥികള്‍ക്ക് ജോയ് മാത്യുവിന്റെ പിന്തുണ

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഒന്ന് പോകാന്‍ പറ കുട്ടികളേ.. എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നു

കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നു

ഫറൂഖ് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ജോയ് മാത്യു പറയുന്നു.

ഇപ്പോഴും പതിനെട്ടാം നൂണ്ടിലാണോ?

ഇപ്പോഴും പതിനെട്ടാം നൂണ്ടിലാണോ?

പുരോഗമിച്ചു എന്നു പറയുമ്പോള്‍ എവിടെയാണ് പുരോഗമനം ഉണ്ടായിരിക്കുന്നത്. ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോ നാം ജീവിക്കുന്നത്.

മത മണ്ടന്മാര്‍

മത മണ്ടന്മാര്‍

മത മണ്ടന്മാരുടെ അക്രമം കണേണ്ടിവരുന്നത് അപമാനകരം തന്നെ. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് മത മണ്ടന്മാരെന്നും ജോയ് മാത്യു പറയുന്നു.

നിയമം പാലിക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട

നിയമം പാലിക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട

കഴിഞ്ഞ ദിവസമാണ് ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബെഞ്ചിലിരുന്നത്. എന്നാല്‍ മലയാള അധ്യാപകന് ഈ കാഴ്ച്ച രസിച്ചില്ല. വിദ്യാര്‍ത്ഥികള്‍ ചെയ്തത് അച്ചടക്ക ലംഘനമാണെന്ന് പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ ഇരിക്കരുതെന്നു കോളേജില്‍ നിയമം ഉണ്ടെന്നും അതു പാലിക്കാത്തവര്‍ ക്ലാസില്‍ ഇരിക്കാന്‍ അര്‍ഹരല്ലെന്നും അധ്യാപകര്‍ അറിയിക്കുകയായിരുന്നു.

English summary
Protest against gender segregation in Farook college. actor and director joy mathew talk about this issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X