കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവല പ്രസംഗം നടത്തുന്ന മണിയെ കേള്‍ക്കുന്നത് മാനനഷ്ടമെന്ന് ജോയ് മാത്യു! സാംസ്കാരിക നായകര്‍ക്ക് ഭയം!!

ഒരുഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി നടത്തുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരത്തിനൊപ്പം നില്‍ക്കുക എന്നത് എന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് വന്നത്- ജോയ് മാത്യു പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി എം എം മണിക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. എംഎം മണി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നാണ് ജോയ് മാത്യു പറയുന്നത്. മണിയുടേത് കവല പ്രസംഗമാണെന്നും ജോയ്മാത്യു പരിഹസിച്ചു. മണിയുടെ ശരീര ഭാഷയും രീതിയും അങ്ങനെയാണെന്നും ജോയ്മാത്യു പറഞ്ഞു.

മണിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ലെന്നും ജോയ് മാത്യു പറഞ്ഞു. മണിയുടെ പ്രസംഗം കേള്‍ക്കുന്നത് സമയ നഷ്ടവും മാനനഷ്ടവുമാണെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം. മണി മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ജോയ് മാത്യു പറയുന്നു.

ജിഷ്ണു പ്രണോയിയുടെ നീതിക്കായി സമരം നടത്തുന്ന കുടുംബത്തിനെ പരഹസിക്കുന്ന തരത്തില്‍ എംഎം മണി രംഗത്തു വന്നിരുന്നു. ഇതിനെ കുറിച്ചാണ് ജോയ്മാത്യുവിന്‍റെ പ്രതികരണം.

joy mathew

ജിഷ്ണു പ്രണോയിക്ക് നീതി തേടി നിരാഹാര സമരം നടത്തുന്ന സഹോദരി അവിഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നാദാപുരത്തെ വീട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനായിട്ടോ ,രാഷ്ട്രീയം പറയാനായിട്ടോ അല്ല താന്‍ വീട്ടിലെത്തിയതെന്നും ജോയ്മാത്യു പറഞ്ഞു.

കോളേജില്‍ കുട്ടികളെ പറഞ്ഞുവിടുന്ന ഓരോ രക്ഷിതാവും കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് അത് ചെയ്യുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്നത് കുട്ടികളുമാണ്. ഒരുഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി നടത്തുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരത്തിനൊപ്പം നില്‍ക്കുക എന്നത് എന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് വന്നത്- ജോയ് മാത്യു പറഞ്ഞു.

joymathew

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ ഈ സമരത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും ജോയ് മാത്യു പറയുന്നു. ജിഷ്ണു പ്രണോയ് വിഷയത്തില്‍ സാംസാകാരിക നായകന്മാരുടെ മൗനം അതിശയമെന്നും അദ്ദേഹം പറയുന്നു. അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാരിനെ പരിഹസിച്ച് ജോയ്മാത്യു രംഗത്തെത്തിയിരുന്നു. ഡിജിപി ഓഫീസിനു മുന്നിലെ സമരത്തില്‍ പൊതു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ചാണ് ജോയ്മാത്യു രംഗത്തെത്തിയത്. തോക്കില്ലാതെ പോയ തോക്ക് സ്വാമിയെപ്പോലും അറസ്റ്റ് ചെയ്തെന്നും അതിനാല്‍ ജിഷ്ണുപ്രണോയിയുടെ കുടുംബത്തിന് അനുഭാവം പ്രകടിപ്പിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞാണ് ജോയ് മാത്യുവിന്‍റെ പരിഹാസം.

English summary
joy mathew visits jishnu pranoy's sister and support her strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X