കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സുമാരെ.. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പാണ് മുന്നില്‍... ആഞ്ഞ് പിടിച്ച് വിലപേശിയാല്‍ എല്ലാം നടക്കും

  • By Desk
Google Oneindia Malayalam News

ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആസ്പത്രി നഴ്സുമാര്‍ സമരം തുടങ്ങിയിട്ട് കാലം കുറച്ചായി. പല ഉറപ്പുകളും നല്‍കി താത്കാലികമായി സമരം അവസാനിപ്പിച്ച് പൊടിതട്ടി പ്രശ്നത്തില്‍ നിന്ന് സര്‍ക്കാര്‍ തലയൂരുമെങ്കിലും തട്ടികൊട്ട് ഉറപ്പുകള്‍ ഒരിക്കലും ആശുപത്രികള്‍ അംഗീകരിച്ചിരുന്നില്ല.

നഴ്സുമാരുടെ സമരത്തിന് പിന്തുണ ലഭിക്കാത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാത്തത് കൊണ്ടാണെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചുമ്മാ സമരം ചെയ്തത് കൊണ്ട് കാര്യമില്ലെന്നും അസ്ഥാനത്ത് തന്നെ പിടിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്നും നഴ്സുമാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിക്കീഴില്‍ അണിനിരക്കാത്തത് കൊണ്ടാണ് നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്തത്. അല്ലെങ്കില്‍ പണ്ടേ നിങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമായിരുന്നു. നിങ്ങളും ബന്ധുക്കളും മനസ് വെച്ചാല്‍ വില പേശാന്‍ പറ്റുന്ന ഏറ്റവും നല്ല അവസരമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പെന്നും കാര്യമായി വിലപേശിയാല്‍ എല്ലാം നടക്കും എന്നും ജോയ് മാത്യു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വായിക്കാം.

സമരം ചെയ്യുന്ന മാലാഖമാരോട്

സമരം ചെയ്യുന്ന മാലാഖമാരോട്

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തൊടുക്കുന്ന ഓരൊരൊ മുട്ടാപ്പോക്ക് ന്യായങ്ങള്‍ക്കും ചെവികൊടുത്ത് നമ്മുടെ വിപ്ലവ സര്‍ക്കാര്‍ സമരക്കാരെ കഴിഞ്ഞ 247 ദിവസമായി പൊരിവെയിലില്‍ത്തന്നെ നിര്‍ത്തുന്നു. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ സര്‍ക്കാര്‍ ഒന്നു കണ്ണുരുട്ടിക്കാണിച്ചാല്‍ വാമൂടി നില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ എന്തിനാണു നമ്മുടെ ഗവര്‍മ്മെന്റ് ഭയക്കുന്നത്?രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലുള്ള ഏതെങ്കിലും തൊഴിലാളി സംഘടനയുടെ കൊടിക്ക് കീഴിലാണു നിങ്ങള്‍ നിന്നിരുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ എന്നേ അംഗീകരിക്കപ്പെടുമായിരുന്നു!

ഇതാണ് പറ്റിയ സമയം

ഇതാണ് പറ്റിയ സമയം

അങ്ങിനെയല്ലാത്തത് കൊണ്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വാലായിട്ടല്ലാതെ നില്‍ക്കുന്നത് കൊണ്ടും നിങ്ങള്‍ നടത്തിവരുന്ന സമരത്തോട് ഗവര്‍മ്മെന്റ് ഇപ്പോള്‍ തുടരുന്ന അവഗണന അതേപോലെ തുടരുവാനാണു സാദ്ധ്യത.
എന്നാല്‍ സമരക്കാര്‍ക്ക് തങ്ങളുടെ വിലപേശല്‍ നടത്തുവാനുള്ള സമയം ഇതാ വന്നിരിക്കുന്നു. അതാണു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് .
ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നൂറുകണക്കിനു നഴ്‌സുമാര്‍ വിദേശങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. അവര്‍ ഏകദേശം ഇരുപതിനായിരത്തോളം വരുമെന്നാണൂ കണക്ക്. (അവരൊക്കെ അയക്കുന്ന പണംകൊണ്ടാണല്ലൊ നമ്മുടെ നാട് പുലരുന്നത് തന്നെ) തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടിലേക്കയക്കാം എന്നാല്‍ സ്വതം രാജ്യത്ത് വോട്ടവകാശമില്ല. സമ്മതിച്ചു.

പോരാട്ടം ജയിക്കട്ടെ

പോരാട്ടം ജയിക്കട്ടെ

പക്ഷെ ഇവിടെയുള്ള അവരുടെ ബന്ധുക്കള്‍ക്ക് ഇവിടെ വോട്ടുണ്ടല്ലോ. അവര്‍ മനസ്സ് വെച്ചാല്‍ അവരുടെ വീട്ടുകാരും ബന്ധുക്കളും ഒരു നിലപാടെടുത്താല്‍ അത്രയും വോട്ടുകള്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള വിലപേശല്‍ ആയുധമാവും.
മണ്ഡലത്തില്‍ ആകെയുള്ള രണ്ടുലക്ഷത്തിനടുത്ത് വരുന്ന വോട്ടുകളില്‍ നഴ്‌സുമാരുടെ ബന്ധുക്കളുടെ മാത്രം വോട്ടുകള്‍ നിര്‍ണ്ണായകമാവും. അതിനാല്‍ നഴ്‌സുമാര്‍ തങ്ങളുടെ ബന്ധുബലവും തൊഴില്‍ സാഹോദര്യവും ഉപയോഗപ്പെടുത്തി ചെങ്ങന്നൂര്‍ ഉപ്പതെരഞ്ഞെടുപ്പ് തങ്ങളുടെ അവകാശങ്ങള്‍ നേടിയേടുക്കുന്നതിനുള്ള ഒരു വിലപേശലാക്കി മാറ്റി നീതിക്ക് വേണ്ടി അവര്‍ നടത്തുന്ന പോരാട്ടം ജയിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്?Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്?

കൈവിരലുകള്‍ പിടിച്ച് ഒടിച്ചു.. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയോട് അറ്റന്‍ററുടെ ക്രൂരതകൈവിരലുകള്‍ പിടിച്ച് ഒടിച്ചു.. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയോട് അറ്റന്‍ററുടെ ക്രൂരത

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍

English summary
joy mathews facebook post regarding nurses strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X