Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലികോപ്റ്ററിന് കൈ കാണിച്ച് ഇറക്കിയോ.. വ്യാപകമായ പ്രചരിച്ച "ജോയ് റൈഡ്" വാര്‍ത്തയ്ക്ക് പിന്നില്‍

Recommended Video

cmsvideo
    വ്യാപകമായ പ്രചരിച്ച 'ജോയ് റൈഡ്' വാര്‍ത്തയ്ക്ക് പിന്നില്‍ | Oneindia Malayalam

    കഴിഞ്ഞ ദിവസമാണ് പ്രളയപ്പെയ്ത്തിനിടെ എല്ലാവരേയും ചിരിപ്പിച്ച പയ്യന്‍ എന്ന പേരില്‍ ജോബി എന്ന യുവാവിനെ കുറിച്ച് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ദുരിതാശ്വാസ കാമ്പില്‍ നിന്ന് പുറത്തെത്തി ഹെലികോപ്റ്ററിനെ കൈ കാണിച്ച് താഴെ ഇറക്കിച്ച് അതില്‍ കയറി പോയെന്നായിരുന്നു വാര്‍ത്ത. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരം ദുരിതാശ്വാസ കാമ്പില്‍ ജോബിയെ ഇറക്കി വിട്ടെന്നും ജോബി ചെയ്ത പ്രവൃത്തിക്ക് നേവിക്ക് ഒരു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

    എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ജോബി എന്ന ചെറുപ്പക്കാരന്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജോബിയുടെ ജീവിതം തകര്‍ക്കരുതെന്ന് വ്യക്തമാക്കി സുഹൃത്തുക്കളും ജോബിയും പങ്കുവെയ്ച്ച വീഡിയോയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജോബിയുടെ വാക്കുകള്‍ ഇങ്ങനെ

    ചെങ്ങന്നൂരില്‍ നിന്ന്

    ചെങ്ങന്നൂരില്‍ നിന്ന്

    മഹാപ്രളയത്തില്‍ എറ്റവും അധികം പേര്‍ കുടുങ്ങി കിടന്ന ചെങ്ങന്നൂരില്‍ വെച്ചായിരുന്നു ജോബി എന്ന 28 കാരന്‍ നേവിയുടെ ശ്രദ്ധയില്‍ പെടുന്നത്.കാമ്പില്‍ വെച്ച് വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങനാണ് ജോയിയെ കുടുംബക്കാര്‍ പറഞ്ഞ് വിട്ടതെന്നും ഇന്‍സുലിന്‍ വാങ്ങാനായി പോകുന്നതിനിടെ ഹെലികോപ്റ്ററിന് കൈ കാണിച്ച് ജോബി കയറിയെന്നുമായിരുന്നു വാര്‍ത്തകള്‍.

    ഇറക്കി വിട്ടു

    ഇറക്കി വിട്ടു

    ഹെലികോപ്റ്ററില്‍ കയറിയപ്പോള്‍ ആണ് താന്‍ ഒരു രസത്തിനാണ് കയറിയതെന്ന് ജോബി വെളിപ്പെടുത്തിയതെന്നും ഇതില്‍ ദേഷ്യം വന്ന നേവി ഉദ്യോഗസ്ഥര്‍ ജോബിയെ തിരുവനന്തപുരത്തെ ദുരിതാശ്വാസ കാമ്പില്‍ കൊണ്ട് ഇറക്കിവിട്ടുവെന്നുമായിരുന്നു വാര്‍ത്ത.

    ഒരു ലക്ഷം രൂപ

    ഒരു ലക്ഷം രൂപ

    ജോബിയെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും സമയ നഷടവും ഉണ്ടായെന്നും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രളയത്തിനിടെ ചിരിപ്പിച്ച പയ്യന്‍ എന്ന രീതിയില്‍ ജോബിയുടെ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

    ഇല്ലാതാക്കരുത്

    ഇല്ലാതാക്കരുത്

    എന്നാല്‍ വ്യാജ വാര്‍ത്തകള്‍ കാരണം ജോബിയുടെ ജീവിതം തകര്‍ച്ചയുടെ വക്കിലാണെന്നും ഡ്രൈവറായി ജോലി നോക്കി ജീവിതവരുമാനം കണ്ടെത്തുന്ന ജോബിക്ക് വീടടക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരാണങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കണമെന്ന് വീഡിയോയില്‍ ജോബിയുടെ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ജോബിയുടെ വാക്കുകള്‍ ഇങ്ങനെ

    വെള്ളപ്പൊക്കത്തിനിടെ

    വെള്ളപ്പൊക്കത്തിനിടെ

    എന്‍റെ പേര് ജോബി എന്നാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തീയതി താനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രവൃത്തിക്കുകയായിരുന്നു. ഇതിനിടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് മടങ്ങി.

    ഹെലികോപ്റ്റര്‍ എത്തി

    ഹെലികോപ്റ്റര്‍ എത്തി

    അതിനിടെയാണ് മാര്‍ത്തോമ പള്ളിക്ക് സമീപത്ത് വെച്ച് ഹെലികോപ്റ്റര്‍ താഴ്ന്നിറങ്ങിയത്. ഹെലികോപ്റ്ററില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് അടുത്തുള്ളയാളോട് വരുന്നുണ്ടോയെന്ന് എന്ന് ചോദിച്ചു. അയാള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്നോട് പോരുന്നോയെന്ന് ചോദിച്ചു.

    അപ്പോഴേക്കും തിരുവനന്തപുരത്ത്

    അപ്പോഴേക്കും തിരുവനന്തപുരത്ത്

    അവര്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. ഹെലികോപ്റ്ററിന്‍റെ കാറ്റിന്‍റെ ശബ്ദത്തില്‍ തനിക്ക് വ്യക്തമായൊന്നും മനസിലായിട്ടില്ല. ഹെലികോപ്റ്ററില്‍ കയറാന്‍ മറ്റുള്ളവര്‍ക്ക് അവബോധം നല്‍കാനാകുമെന്ന് കരുതി താന്‍ അവര്‍ക്കൊപ്പം പോവുകയായിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് തനിക്ക് കാര്യങ്ങള്‍ വ്യക്തമായതെന്നും ജോബി വീഡിയോയില്‍ പറഞ്ഞു.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+